കേരളം

kerala

ETV Bharat / international

നേപ്പാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു - Nepal

രാജ്യത്തെ കൊവിഡ് മരണസംഖ്യ 15 ആയി. 584 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി

നേപ്പാൾ  കൊവിഡ് ബാധിതര്‍  കൊവിഡ് 19  coronavirus cases in Nepal  Nepal  coronavirus
നേപ്പാളില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു

By

Published : Jun 9, 2020, 8:05 PM IST

കാഠ്‌മണ്ഡു: നേപ്പാളിൽ 323 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 4,085 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ കേസുകളിൽ 292 പേര്‍ പുരുഷന്മാരും 31 പേര്‍ സ്ത്രീകളുമാണ്. 584 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. പ്രമേഹവും രക്താതിമർദ്ദവുമുള്ള 68കാരൻ തിങ്കളാഴ്ച കൊവിഡ് മൂലം മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 15 ആയി. കൊറോണ വൈറസ് അണുബാധ കണ്ടെത്താൻ ഇതുവരെ 106,303 പരിശോധനകൾ നടത്തി.

കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സർക്കാർ വീഴ്‌ച വരുത്തിയെന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇവര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. മെച്ചപ്പെട്ട ചികിത്സയും ക്വാറന്‍റൈൻ കേന്ദ്രങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് കാഠ്‌മണ്ഡുവിലെ പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് 200 ഓളം പേർ ചൊവ്വാഴ്‌ച രാവിലെ തടിച്ചുകൂടി. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി രാജ്യവ്യാപകമായ ലോക്ക് ഡൗണിന് ബദൽ മാർഗങ്ങൾ സർക്കാർ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. മാർച്ച് 24ന് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ജൂൺ 14 വരെയാണുള്ളത്. കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി കെ.പി ഒലിയുടെ നേത്യത്വത്തിലുള്ള സര്‍ക്കാരിന് വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങൾ നേരിടുന്നുണ്ട്. രണ്ട് മാസത്തോളം നീണ്ട ലോക്ക് ഡൗൺ ഉണ്ടായിരുന്നിട്ടും രാജ്യത്ത് കൊവിഡ് വ്യാപനവും മരണവും വർധിച്ചുവരികയാണെന്നാണ് ആക്ഷേപം. ഇന്തോ-നേപ്പാൾ അതിർത്തി പ്രദേശങ്ങൾക്ക് സമീപം ആയിരക്കണക്കിന് ആളുകളെയാണ് ക്വാറന്‍റൈൻ കേന്ദ്രങ്ങളില്‍ പാർപ്പിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details