കാബൂൾ:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഫ്ഗാനിസ്ഥാനിൽ 190 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതായി അഫ്ഗാൻ ആരോഗ്യ അധികൃതർ അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,894 ആയി ഉയർന്നു.
പക്തിയ (41), ഹെറാത്ത് (30), കാന്ദഹാർ (25), കാബൂൾ (24), ബാൽഖ് (17), നംഗർഹാർ (13), ലാഗ്മാൻ (11), ഫറാ (9), സർ- ഇ-പുൾ (6), കുനാർ (5), സാബുൽ (3), പക്തി (2), ഖോസ്റ്റ് (1), ഉറുസ്‌ഗാൻ (1), ഹെൽമണ്ട് (1), നിമ്രൂസ് (1), ടോലോ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.