വെലിങ്ടൺ: 102 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ന്യൂസിലൻഡില്‍ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തു. സൗത്ത് ഓക്ക്‌ലൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു. ഓക്ക്‌ലൻഡിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തും. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ലെവല്‍ മൂന്ന് പ്രകാരം ഇവിടെ ലോക്ക്ഡൗൺ ഏർപ്പെടുത്തും .ആളുകൾ വീടുകളില്‍ കഴിയണം . രാജ്യത്തിന്‍റെ ബാക്കി ഭാഗങ്ങളില്‍ ലോക്ക്ഡൗൺ രണ്ടാം ഘട്ടത്തിലേക്ക് ഉയർത്തും. ഈ പ്രദേശങ്ങളില്‍ പൊതുപരിപാടികൾ നടത്തുമ്പോൾ 100 കൂടുതല്‍ ആളുകൾ പങ്കെടുക്കാൻ പാടില്ല. സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
102 ദിവസത്തിന് ശേഷം ന്യൂസിലൻഡില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു - prime minister jacinda ardern
സൗത്ത് ഓക്ക്‌ലൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു.
![102 ദിവസത്തിന് ശേഷം ന്യൂസിലൻഡില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു ന്യൂസിലൻഡ് വാർത്ത ന്യൂസിലൻഡ് കൊവിഡ് വാർത്ത ന്യൂസിലൻഡില്‍ വീണ്ടും കൊവിഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ ന്യൂസിലൻഡില്‍ ലോക്ക്ഡൗൺ newzealand news newzealand covid news prime minister jacinda ardern newzealand covid upates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8380079-1065-8380079-1597148195360.jpg)
102 ദിവസത്തിന് ശേഷം ന്യൂസിലൻഡില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
രോഗലക്ഷണങ്ങളെ തുടർന്ന് ഓക്ക്‌ലൻഡിലെ ആശുപത്രയില്‍ എത്തിയ 50 വയസുകാരനാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളുടെ കുടുംബത്തിലെ ആറ് പേരെയും പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ മൂന്ന് പേരുടെ ഫലം പോസ്റ്റീവായെന്നും ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ജനറല്‍ ആഷ്‌ലി ബ്ലൂംഫീല്‍ഡ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചയാൾക്ക് യാത്ര ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മാതൃക കാട്ടിയ രാജ്യമാണ് ന്യൂസിലൻഡ്.