ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയെ സഹപാഠിയും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ഫൈസലാബാദിലെ ഗവൺമെന്‍റ് യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിനിയെ സഹപാഠിയായ ഷാഹിദ് അലിയും സുഹൃത്തുക്കളും ചേർന്നാണ് ബലാത്സംഗം ചെയ്തത്.
പാകിസ്ഥാനിൽ കോളജ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു - കൂട്ടബലാത്സംഗം
പ്രധാന പ്രതിയായ ഷാഹിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുന്നു.
ഒക്ടോബർ 23 ന് മുഹമ്മദ് നബിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ലാഹോറിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ചിനിയോട്ടിലുള്ള തന്‍റെ ഗ്രാമത്തിലേക്ക് ചെല്ലാൻ പ്രതിയായ ഷാഹിദ് അലി വിദ്യാർഥിനിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഗ്രാമത്തിലേക്ക് പോയ ഇരുവരും ചിനിയോട്ടിലെത്തിയപ്പോൾ ഷാഹിദ് തോക്കുപയോഗിച്ച് വിജനമായ സ്ഥലത്തേക്ക് പെൺകുട്ടിയെ കൊണ്ടുപോകുകയും ഇമ്രാൻ, റിയാസ്, തസാവർ എന്നീ മൂന്ന് സുഹൃത്തുക്കളോടൊപ്പം കൂട്ടമാനഭംഗത്തിനിരയാക്കുകയുമായിരുന്നു. പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ ബലാത്സംഗം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. പ്രധാന പ്രതിയായ ഷാഹിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.