കേരളം

kerala

ETV Bharat / international

പാകിസ്ഥാനിൽ ഭീകരാക്രമണം; സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു - Pakistan Housing Authority

മരിച്ച സിവിൽ സർവീസുകാരനായ സുബൈദുള്ള ഖാൻ ഇൻഫർമേഷൻ ഗ്രൂപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ഫർമനുല്ല, നൈമാത്തുല്ല എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍.

Counter-Terrorism Department  terror attack  Pakistan  Zubaidullah Khan  Pakistan Housing Authority  Civil servant shot dead
പാക്കിസ്ഥാനിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

By

Published : May 26, 2020, 11:54 AM IST

Updated : May 26, 2020, 2:17 PM IST

ഇസ്ലാമാബാദ്:നോർത്ത് വസീറിസ്ഥാനിലെ മിർ അലി പട്ടണത്തിലുണ്ടായ ഭീകരാക്രമണത്തില്‍ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേരെ വെടിവച്ച് കൊന്നു. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മരിച്ച സിവിൽ സർവീസുകാരനായ സുബൈദുള്ള ഖാൻ ഇൻഫർമേഷൻ ഗ്രൂപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. അടുത്തിടെ ഇദ്ദേഹത്തെ ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഹൗസിംഗ് അതോറിറ്റിയുടെ (പിഎച്ച്എ) ഡയറക്ടറായി നിയമിച്ചിരുന്നു. സംഭവ സമയം ഇദ്ദേഹം ഈദ്-ഉൽ-ഫിത്തർ അവധിയിലായിരുന്നു.ഫർമനുല്ല, നൈമാത്തുല്ല എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.കൊലപാതകം തീവ്രവാദ ആക്രമണമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും തീവ്രവാദ വിരുദ്ധ നിയമപ്രകാരം വേണം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനെന്നും നോർത്ത് വസീറിസ്ഥാൻ പൊലീസ് അറിയിച്ചു.സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തീവ്രവാദ വകുപ്പിനോട് (സിടിഡി) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇരകളായ മൂന്നുപേരും ദാവർ ഗോത്രത്തിൽ പെട്ടവരാണെന്നും ഈദ് നമസ്കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് അജ്ഞാത അക്രമികൾ വെടിയുതിർത്തതെന്നും പൊലീസ് അറിയിച്ചു.

Last Updated : May 26, 2020, 2:17 PM IST

ABOUT THE AUTHOR

...view details