ക്രിസ്ത്യൻ യുവതിയെ മുസ്ലിം യുവാക്കൾ തട്ടിക്കൊണ്ടു പോയതായി പരാതി - muslim men kidnapped christian women
ജോലിക്ക് പോകാൻ ബസ് കാത്തുനിന്ന യുവതിയെയാണ് യുവാക്കൾ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്.
ലാഹോർ: ജോലിക്ക് പോകാൻ ഫാക്‌ടറി ബസിനായി കാത്തുനിന്ന ക്രിസ്ത്യൻ യുവതിയെ മുസ്ലിം യുവാക്കൾ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയതായി പരാതി. പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നും മൂന്ന് പേർ ചേർന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിൽ തുടർച്ചയായി ക്രിസ്‌ത്യൻ യുവതികളെ യുവാക്കൾ തട്ടിക്കൊണ്ടുപോകുന്നുണ്ടെന്നും ജോലി ചെയ്യുന്ന യുവതികളാണ് ഇത്തരത്തിലുള്ള സാഹചര്യത്തിൽ പെടുന്നതെന്നും യുവതിയുടെ കുടുംബാംഗം പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇക്കാര്യം പരിഗണിക്കണമെന്നും മൂന്ന് ദിവസമെടുത്താണ് പൊലീസ് ഇവരെ കണ്ടെത്തുന്നതെന്നും കുടുംബാംഗം കൂട്ടിച്ചേർത്തു.