നേപ്പാൾ സന്ദർശനം പൂര്‍ത്തിയാക്കി ഷി ജിന്‍ പിങ് ബീജിങ്ങിലേക്ക് തിരിച്ചു - Xi Jinping latest news
റാസുവഗദി- ചരേ- കാഠ്‌മണ്ഡു തുരങ്കപാത നിർമിക്കുമെന്നും അരാനിക്കോ ഹൈവേ നവീകരിക്കുമെന്നും ഷി ജിന്‍ പിങ് വാഗ്‌ദാനം ചെയ്‌തു.
കാഠ്‌മണ്ഡു :നേപ്പാൾ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് ബീജിങ്ങിലേക്ക് തിരിച്ചു. ട്രാൻസ് ഹിമാലയൻ റെയിൽവെ, ഇൻഫ്രാസ്ട്രക്‌ചർ പ്രോജക്‌ടുകൾ, ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി എന്നിവ ഉള്‍പ്പെടെ നിരവധി ധാരണാപത്രങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചു. നേപ്പാള്‍ പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരിയുമായുള്ള കൂടിക്കാഴ്‌ചക്കിടെ നേപ്പാളിനെ ചൈനയുമായി ബന്ധിപ്പിക്കുന്ന അതിർത്തി റെയിൽവെയെക്കുറിച്ച് സാധ്യതാ പഠനം നടത്തുമെന്നും ജിന്‍ പിങ് പ്രഖ്യാപിച്ചു. നേപ്പാളിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ നേപ്പാള്‍ കോൺഗ്രസിന്‍റെ പ്രസിഡന്‍റ് ഷേർ ബഹാദൂർ ഡിയൂബയുമായും ചൈനീസ് പ്രസിഡന്‍റ് കൂടിക്കാഴ്‌ച നടത്തി. നേപ്പാളും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്‌തു.