കാഠ്‌മണ്ഡു: കൊവിഡ് വാക്‌സിൻ ക്ഷാമം നേരിടുന്ന നേപ്പാളിന് സഹായവുമായി ചൈന. ഒരു മില്യൺ ഡോസ് വാക്‌സിൻ നേപ്പാളിന് നൽകാമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് വ്യക്തമാക്കി. ചൈനീസ് അംബാസഡർ ഹൗ യാങ്കിയാണ് ഇക്കാര്യം അറിയിച്ചത്. ഷീ ജിന്‍ പിങും നേപ്പാൾ പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരിയും ഫോണിലൂടെ നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
കൊവിഡ് വാക്‌സിനേഷൻ; നേപ്പാളിന് സഹായവുമായി ചൈന - നേപ്പാൾ ചൈന കൊവിഡ് വാക്‌സിൻ
ഒരു മില്യൺ ഡോസ് വാക്‌സിൻ നേപ്പാളിന് നൽകാമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് അറിയിച്ചു.
നേപ്പാളിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ചൈനീസ് പ്രസിഡന്‍റ് അറിയിച്ചു. നേപ്പാളിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തേക്ക് അന്താരാഷ്‌ട്രതലത്തിലുള്ള സഹായം പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ, ചൈന എന്നീ അയൽരാജ്യങ്ങളിൽ നിന്ന് വാക്‌സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. ന്യൂഡൽഹിയിൽ നിന്ന് വാക്‌സിൻ എത്തിയതിന് ശേഷം ജനുവരിയിലാണ് രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ചത്. കൊവിഡ് വ്യാപനത്തോടൊപ്പം ഓക്‌സിജൻ, വെന്‍റിലേറ്റർ, ഡോക്‌ടർമാർ എന്നിവരുടെ ക്ഷാമവും രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്.