കേരളം

kerala

ETV Bharat / international

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഈ മാസം ഇന്ത്യ സന്ദർശിച്ചേക്കും - വാങ് യി

ഈ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ്  ഷീ ജിൻപിങ്ങും തമ്മിൽ മമല്ലാപുരത്ത് നടന്ന രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിക്ക് ശേഷം ഒരു ചൈനീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ആദ്യ സന്ദർശനമാണിത്.

Chinese Foreign Minister Wang Yi likely to visit India this month  ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഈ മാസം ഇന്ത്യ സന്ദർശിച്ചേക്കും  വാങ് യി  Wang Yi news
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഈ മാസം ഇന്ത്യ സന്ദർശിച്ചേക്കും

By

Published : Dec 4, 2019, 6:25 PM IST

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി പ്രശ്‌നങ്ങളിൽ ചർച്ച നടത്താൻ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഈ മാസം അവസാനം ഇന്ത്യ സന്ദർശിച്ചേക്കും. സന്ദർശന വേളയിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എൻ‌എസ്‌എ) അജിത് ഡോവലുമായി വാങ് ചർച്ച നടത്തും. യഥാർത്ഥ നിയന്ത്രണ രേഖയിലുള്ള (എൽ‌എസി) കടന്നുകയറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്‍റെ മൂല കാരണമായി തുടരുകയാണ്.

2017 ൽ ഡോക്ലാമിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മില്‍ 73 ദിവസത്തെ സംഘർഷം നടന്നിരുന്നു. ഇത് പിന്നീട് ന്യൂഡൽഹിയും ബീജിംഗും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു പ്രധാന വെല്ലുവിളിയായി ഉയർന്നുവന്നു. ഈ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങും തമ്മിൽ മമല്ലാപുരത്ത് നടന്ന രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിക്ക് ശേഷം ഒരു ചൈനീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ആദ്യ സന്ദർശനമാണിത്.

For All Latest Updates

ABOUT THE AUTHOR

...view details