കേരളം

kerala

ETV Bharat / international

അതിർത്തി ചർച്ച; ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌ യി ഇന്ത്യയിലെത്തി - അതിർത്തി ചർച്ച നടത്താൻ ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി

ഇന്ത്യ-ചൈന അതിർത്തി തർക്കം 3,488 കിലോമീറ്റർ നീളമുള്ള നിയന്ത്രണ രേഖയുടെ പേരിലാണ്. ഈ പരിധിയിലുള്ള അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

Chinese Foreign Minister arrives in India, to hold boundary talks with NSA  NSA Ajit Doval  Chinese Foreign Minister Wang Yi India vs China  അതിർത്തി ചർച്ച നടത്താൻ ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി  അതിർത്തി ചർച്ച: ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌ യി ഇന്ത്യയിലെത്തി
അതിർത്തി ചർച്ച നടത്താൻ ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി

By

Published : Dec 21, 2019, 9:40 AM IST

Updated : Dec 21, 2019, 10:51 AM IST

ന്യൂഡൽഹി:ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനുള്ള 22-ാമത് ഉന്നത തല പ്രതിനിധികളുടെ പ്രത്യേക യോഗത്തിനായി വിദേശകാര്യ മന്ത്രി വാങ്‌ യി ഇന്ത്യയിലെത്തി. ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വാങ്‌ യി ചർച്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങും ഒക്ടോബറിൽ മാമല്ലാപുരത്ത് നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ ഉന്നത തല ഉദ്യോഗസ്ഥ സന്ദർശനമാണിത്.

ഒക്ടോബറിൽ മോദിയും പ്രത്യേക പ്രതിനിധികളും തമ്മിലുള്ള രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ഇരുപക്ഷങ്ങളും തമ്മിലുള്ള ചർച്ചകൾ നടത്തുമെന്നാണ് സൂചന. സെപ്റ്റംബറിൽ പ്രത്യേക പ്രതിനിധികളുമായുള്ള ചർച്ചയ്ക്കായി വാങ് യി ഇന്ത്യ സന്ദർശിക്കാനിരുന്നെങ്കിലും യാത്ര മാറ്റിവച്ചിരുന്നു.

അതിർത്തി തർക്കത്തിന് നേരത്തെയുള്ള പരിഹാരം കണ്ടെത്തുന്നതിനായി ഇരുരാജ്യങ്ങളും ഇതിനകം 20ലധികം ചർച്ചകൾ നടത്തിയിട്ടുണ്ട്. ഇന്ത്യ-ചൈന അതിർത്തി തർക്കം 3,488 കിലോമീറ്റർ നീളമുള്ള നിയന്ത്രണ രേഖയുടെ പേരിലാണ്. ഈ പരിധിയിലുള്ള അരുണാചൽ പ്രദേശ് തെക്കൻ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. അതിർത്തി പ്രശ്‌നത്തിന്‍റെ അന്തിമ തീർപ്പു കൽപ്പിക്കാത്തതിനാൽ അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നാണ് ഇരുപക്ഷവും വാദിക്കുന്നത്.

Last Updated : Dec 21, 2019, 10:51 AM IST

ABOUT THE AUTHOR

...view details