കൊളംബോ: ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി അടുത്തയാഴ്‌ച ശ്രീലങ്ക സന്ദർശിക്കും. ചൊവ്വാഴ്ച കൊളംബോയിലെത്തുന്ന വാങ് രാഷ്ട്രപതി ഗോതബയ രാജപക്സെ, പ്രധാനമന്ത്രി മഹീന്ദ രാജപക്സെ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങൾ ചർച്ചചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ചൈനീസ് വിദേശകാര്യമന്ത്രി ശ്രീലങ്ക സന്ദർശിക്കും - ചൈനയുടെ വിദേശകാര്യമന്ത്രി ശ്രീലങ്ക സന്ദർശിക്കും
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം
ചൈനയുടെ വിദേശകാര്യമന്ത്രി ശ്രീലങ്ക സന്ദർശിക്കും
മഹീന്ദ രാജപക്സെ പ്രധാനമന്ത്രിയായും ഇളയ സഹോദരൻ ഗോതബയ രാജപക്സെ പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ട ശേഷം ശ്രീലങ്ക സന്ദർശിക്കുന്ന രണ്ടാമത്തെ വിദേശകാര്യമന്ത്രിയാണ് വാങ്. മഹീന്ദ രാജപക്സെയുടെ ഡൽഹി സന്ദർശനത്തിന് മുന്നോടിയായാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം. മഹീന്ദ രാജപക്‌സെ അടുത്ത മാസം ആദ്യം ഇന്ത്യ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും.
Last Updated : Jan 12, 2020, 11:57 PM IST