കാഠ്മണ്ഡു: ചൈനീസ് പ്രതിരോധ മന്ത്രിയും സ്റ്റേറ്റ് കൗൺസിലറുമായ വെയ് ഫെങ് നവംബർ 29ന് നേപ്പാൾ സന്ദർശിക്കും. സന്ദർശനത്തെ കുറിച്ച് ചൈനയും നേപ്പാളും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ കാഠ്മണ്ഡു സന്ദർശന സമയത്താണ് ചൈനീസ് പ്രതിരോധ മന്ത്രിയുടെ സന്ദർശനം നടക്കുകയെന്നാണ് സൂചന.
ചൈനീസ് പ്രതിരോധ മന്ത്രി നവംബർ 29ന് നേപ്പാൾ സന്ദർശിക്കും - ചൈനീസ് പ്രതിരോധ മന്ത്രി
സന്ദർശനത്തെ കുറിച്ച് ചൈനയും നേപ്പാളും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ഒക്ടോബറിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ സന്ദർശനത്തിന് ശേഷം നേപ്പാൾ സന്ദർശിക്കുന്ന ഉന്നത ചൈനീസ് ഉദ്യോഗസ്ഥനാണ് വെയ്. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മുൻ റോക്കറ്റ് ഫോഴ്‌സ് കമാൻഡറായ ജനറൽ വെയ്, ഷി ജിൻപിങ്ങ് അധ്യക്ഷനായ കേന്ദ്ര മിലിട്ടറി കമ്മിഷനിലെ നാല് അംഗങ്ങളിൽ ഒരാളാണ്.
അതേസമയം, നേപ്പാളിലെ ഭരണകക്ഷിയായ എൻസിപി തകർച്ചയുടെ വക്കിലെത്തിയതോടെ നേപ്പാളിലെ ചൈനീസ് അംബാസഡർ ഹൗ യാങ്കി തന്‍റെ രാഷ്ട്രീയ യോഗങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എൻസിപി ഉന്നത നേതാക്കളുമായി അംബാസഡർ യാങ്കി കൂടിക്കാഴ്ചകൾ നടത്തി. അയൽ രാജ്യമായ ചൈന നേപ്പാളിന്‍റെ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപ്പെടുകയാണെന്നും റിപ്പോർട്ടുണ്ട്.