ബീജിംഗ്: ചൈനയിലെ കൊവിഡ് -19 വാക്സിൻ കാൻഡിഡേറ്റുകളിലൊന്നായ ബിബിഐബിപി-കോർവി സുരക്ഷിതമാണെന്ന് തെളിഞ്ഞു. മനുഷ്യരിൽ നടത്തിയ പരിശോധനയിൽ വാക്സിൻ രോഗപ്രതിരോധ ശേഷി വർധിപ്പിച്ചതായി ഗവേഷകർ പറഞ്ഞു. മറ്റൊരു കാൻഡിഡേറ്റ് വാക്സിനിൽ നടത്തിയ ക്ലിനിക്കൽ പരിശോധനയിലും സമാനമായ ഫലങ്ങൾ റിപ്പോർട്ടുചെയ്‌തിരുന്നു. ഇത് സജീവമല്ലാത്ത സാഴ്സ് കോവ് 2 വൈറസിനെ അടിസ്ഥാനമാക്കിയുള്ളതാണ്, പക്ഷേ പഠനത്തിൽ, 60 വയസ്സിന് താഴെയുള്ള ആളുകളിൽ മാത്രമേ വാക്സിൻ പരീക്ഷിച്ചിരുന്നുള്ളു. 'ദി ലാൻസെറ്റ് ഇൻഫെക്റ്റിയസ് ഡിസീസസ് ജേണലിൽ' പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിൽ 18നും 80നും ഇടയിൽ പ്രായമുള്ള വോളന്‍റിയർമാർ ഉൾപ്പെടുന്നു, എല്ലാ സ്വീകർത്താക്കളിലും ആന്‍റിബോഡി പ്രതികരണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. 60 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ ഫലം കണ്ടത് മന്ദഗതിയിലാണ്.
ചൈനയുടെ കൊവിഡ് വാക്സിൻ സുരക്ഷിതമെന്ന് റിപ്പോർട്ട് - COVID-19 vaccine candidate
'ദി ലാൻസെറ്റ് ഇൻഫെക്റ്റിയസ് ഡിസീസസ് ജേണലിൽ' പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിൽ 18നും 80നും ഇടയിൽ പ്രായമുള്ള വോളന്‍റിയർമാർ ഉൾപ്പെടുന്നു. വാക്സിൻ സ്വീകർത്താക്കളിൽ എല്ലാവരിലും തന്നെ ആന്‍റിബോഡി പ്രതികരണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി.
![ചൈനയുടെ കൊവിഡ് വാക്സിൻ സുരക്ഷിതമെന്ന് റിപ്പോർട്ട് 'Chinese COVID-19 vaccine candidate shows promise in human trial' ചൈനയുടെ കൊവിഡ് വാക്സിൻ സുരക്ഷിതമെന്ന് പഠനം Chinese COVID-19 vaccine ചൈനയുടെ കൊവിഡ് വാക്സിൻ COVID-19 vaccine candidate COVID-19 vaccine candidate shows promise in human trial](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9196557-132-9196557-1602842015083.jpg)
18-59 വയസ് പ്രായമുള്ളവരെ അപേക്ഷിച്ച് 60-80 വയസ് പ്രായമുള്ളവരിലും ആന്‍റിബോഡി അളവ് കുറവാണെന്ന് പഠനം വ്യക്തമാക്കി. ചൈനയിലെ ഒരു രോഗിയിൽ നിന്ന് വേർതിരിച്ചെടുത്ത വൈറസിന്‍റെ സാമ്പിളിനെ അടിസ്ഥാനമാക്കിയാണ് ബിബിഐബിപി-കോർവി വാക്സിൻ തയ്യാറാക്കിയത്. സെൽ ലൈനുകൾ ഉപയോഗിച്ച് ലാബിൽ വൈറസിന്‍റെ സ്റ്റോക്കുകൾ വളർത്തുകയും പിന്നീട് ബീറ്റാ-പ്രൊപ്രിയോനോലക്റ്റോൺ എന്ന രാസവസ്തു ഉപയോഗിച്ച് നിർജ്ജീവമാക്കുകയും ചെയ്തു.
അതേസമയം, ബിബിബിപി-കോർവി എന്ന വാക്സിൻ ഉൽപാദിപ്പിച്ച ആന്‍റിബോഡി പ്രതികരണങ്ങൾ സാഴ്സ് കോവ് 2 അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നതിന് പര്യാപ്തമാണോ എന്ന് പറയാൻ കഴിയില്ലെന്ന് ഗവേഷകർ പറയുന്നു.