ചികിത്സാ സഹായം ഒരുക്കി ചൈനീസ് സൈന്യം - കൊറോണ വൈറസ് ബാധിതര്‍
ഒരേ സമയം ആയിരത്തിലധികം രോഗികളെ ചികിത്സിക്കാവുന്ന തരത്തില്‍ പ്രദേശത്ത് രണ്ട് താല്‍ക്കാലിക ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും
ബെയ്‌ജിങ്: കൊറോണ വൈറസ് ബാധിതര്‍ക്ക് ചികിത്സാ സഹായം ഒരുക്കി ചൈനീസ് സൈന്യം. 1,400 സൈനിക ആരോഗ്യ വിദഗ്‌ധരാണ് പ്രവര്‍ത്തന സജ്ജമായി രംഗത്തെത്തിയിരിക്കുന്നത്. ഒരേ സമയം ആയിരത്തിലധികം രോഗികളെ ചികിത്സിക്കാവുന്ന തരത്തില്‍ പ്രദേശത്ത് രണ്ട് താല്‍ക്കാലിക ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. ഒരു കേന്ദ്രത്തില്‍ 1000 കിടക്കകളും മറ്റൊന്നില്‍ 1600 കിടക്കകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 304 മരണങ്ങളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. 14,562 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.