ബീജിങ് : 133 യാത്രക്കാരുമായി പോയ ചൈനീസ് വിമാനം തകർന്നുവീണു. തെക്കൻ പ്രവിശ്യയായ ഗ്വാങ്‌സിയിലെ പർവതനിരകളിൽ തകർന്നുവീണതായാണ് റിപ്പോർട്ട്. മലയിൽ നിന്നും പുക വരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചൈന ഈസ്റ്റേൺ 737 വിമാനമാണ് ടെങ് കൗണ്ടിയിലെ വുഷൗ നഗരത്തിന് സമീപം അപകടത്തിൽപ്പെട്ടതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.