വുഹാൻ: വുഹാനിലെ ആശുപത്രിയിലെ അവസാന മൂന്ന് കൊവിഡ് രോഗികളും ആശുപത്രി വിട്ടു. ചൈനയിലെ ദേശീയ ആരോഗ്യ കമ്മിഷന്‍റെ (എൻഎച്ച്‌സി) കണക്കുകൾ പ്രകാരം റിപ്പോർട് ചെയ്ത അഞ്ച് കേസുകളിൽ നാലെണ്ണം ഷാങ്ഹായിലും ഒന്ന് സിചുവാൻ പ്രവിശ്യയിലുമാണ് ചികിത്സയിലുള്ളത്. മെയിൻ ലാന്റിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 83,027 ആയി. ഇതിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 66 രോഗികളും, സുഖം പ്രാപിച്ചു. 4,634 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി എൻഎച്ച്‌സി അറിയിച്ചു.
വുഹാനിലെ അവസാന കൊവിഡ് മുക്തരും ആശുപത്രി വിട്ടു - patients from hospital
മെയിൻ ലാന്‍റില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 83,027 ആയി. ഇതിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 66 രോഗികളും, സുഖം പ്രാപിച്ചു. 4,634 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി എൻഎച്ച്‌സി അറിയിച്ചു.
ഹുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലെ അവസാന മൂന്ന് കൊവിഡ് രോഗികളും ആശുപത്രി വിട്ടതായി സർക്കാർ പീപ്പിൾസ് ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. രോഗികളുടെ ശരീര താപനില സാധാരണ നിലയിലേക്ക് താഴുകയും ലക്ഷണങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്തു. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച പ്രവിശ്യയായ ഹുബെയിലെ എല്ലാ രോഗികളും ആശുപത്രി വിട്ടു. എന്നാൽ വുഹാനിൽ ഇപ്പോൾ 245 പേർ നിരീക്ഷണത്തിലാണ്. അതിനാൽ തന്നെ രോഗം പകരാനുള്ള സാധ്യത പൂർണമായും അധികൃതർ തള്ളിക്കളയുന്നില്ല. നിലവിൽ വുഹാൻ നഗരം കൊവിഡ് മുക്തമാണ്. ജൂൺ രണ്ടിന് കൊവിഡ് അപകട സാധ്യത താഴ്ന്ന നിലയിലായെന്ന് റിപ്പോർട്ടിൽ പറയുന്നു.