കേരളം

kerala

ETV Bharat / international

'ചൈനയിലെ ആണവ പരീക്ഷണത്തില്‍ 194,000 മരണമെന്ന് അമേരിക്കന്‍ മാസിക

45 ആണവ പരീക്ഷണങ്ങളെ തുടര്‍ന്ന് 194,000 ആളുകൾ റേഡിയേഷന്‍റെ ആഘാതം മൂലം മരിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ പീറ്റർ സൂസിയു നാഷണൽ ഇന്‍ററസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഉന്നയിച്ചു.

China's nuclear tests killed 1.94 lakh people due to acute radiation exposure  ചൈന ആണവ പരീക്ഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് 194,000 പേര്‍ മരിച്ചു  കണക്കുമായി അമേരിക്കന്‍ മാസിക  മാധ്യമപ്രവര്‍ത്തകന്‍ പീറ്റർ സൂസിയു  പീറ്റർ സൂസിയു  നാഷണൽ ഇന്‍ററസ്റ്റ് മാസിക  nuclear tests  acute radiation exposure  Peter Suciu, writing in The National Interest  acute radiation exposure  മാധ്യമപ്രവര്‍ത്തകന്‍ പീറ്റർ സൂസിയു  അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസികയായ നാഷണൽ ഇന്‍ററസ്റ്റ്
'ചൈന ആണവ പരീക്ഷണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് 194,000 പേര്‍ മരിച്ചു'; കണക്കുമായി അമേരിക്കന്‍ മാസിക

By

Published : Aug 22, 2021, 10:34 PM IST

ബെയ്ജിങ്: 1964നും 1996നും ഇടയിൽ ചൈന നടത്തിയ ആണവ പരീക്ഷണങ്ങളുടെ അനന്തരഫലമായുണ്ടായ വികിരണബാധ 194,000 പേരുടെ മരണത്തിനിടയാക്കിയെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ പീറ്റർ സൂസിയു. ഇദ്ദേഹം, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാസികയായ നാഷണൽ ഇന്‍ററസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം കണക്കുകള്‍ നിരത്തി ഉന്നയിക്കുന്നത്.

45 ആണവ പരീക്ഷണങ്ങളാണ് ചൈന വിജയകരമായി നടത്തിയത്. 194,000 ആളുകൾ തീവ്രമായ റേഡിയേഷന്‍റെ ആഘാതം മൂലം മരിച്ചു. ഏകദേശം 1.2 ദശലക്ഷം പേർക്ക് രക്താർബുദം, ഖര അർബുദം, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവ ബാധിക്കുന്നതിന് ഇടയാക്കി.

ഹിരോഷിമയേക്കാള്‍ 200 മടങ്ങ് കൂടുതല്‍ വികിരണം

1967 ജൂണിൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (പി.ആർ.സി) ആദ്യത്തെ തെർമോ ന്യൂക്ലിയർ പരീക്ഷണം നടത്തിയത്. ആദ്യത്തെ ആണവ പരീക്ഷണത്തിന് മുപ്പത്തിരണ്ട് മാസങ്ങൾക്ക് ശേഷമാണ് ഈ പരീക്ഷണം നടത്തിയത്. ഇതിന്‍റെ അനന്തരഫലമായി 3.3 മെഗാടൺ വികിരണമാണുണ്ടായത്.

ഹിരോഷിമയിൽ പതിച്ച അണുബോംബിനേക്കാൾ 200 മടങ്ങ് കൂടുതലായിരുന്നു ഇത്. ആകെ 23 ആണവ പരീക്ഷണങ്ങളാണ് രാജ്യം നടത്തിയത്. ഔദ്യോഗിക വിവരങ്ങളുടെ അഭാവം മൂലം ഇക്കാര്യത്തില്‍ പൂര്‍ണമായ വിവരത്തിനു പരിമിധിയുണ്ടെന്ന് സൂസിയു പറയുന്നു.

ചെർണോബിലിനേക്കാള്‍ ഭയാനകം

സിൻജിയാങ്ങില്‍ പടര്‍ന്ന റേഡിയേഷന്‍ ഡോസ്, 1986 ല്‍ ചെർണോബിൽ ന്യൂക്ലിയർ റിയാക്ടറില്‍ ചോര്‍ച്ച സംഭവിച്ചതിനെ തുടര്‍ന്ന് ഉണ്ടായ റേഡിയേഷനെക്കാള്‍ കൂടുതലാണ്. റേഡിയോ ആക്ടീവ് വികിരണം ഈ മേഖലയിലുടനീളം വ്യാപിച്ചിട്ടുണ്ട്.

1964 നും 1969 നും ഇടയിൽ നടത്തിയ ഏതാണ്ട് നാല് ഡസനോളം ആണവ പരീക്ഷണങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ഇതിനകം മരിച്ചുകാണുമെന്നും അദ്ദേഹം തന്‍റെ ലേഖനത്തിലൂടെ ചൂണ്ടിക്കാണിയ്‌ക്കുന്നു.

ALSO READ:സാമ്പത്തിക ക്രമക്കേട്: തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബംഗാള്‍ മുന്‍മന്ത്രി അറസ്റ്റില്‍

ABOUT THE AUTHOR

...view details