ബെയ്‌ജിങ്: ഷുറോങ് റോവർ ചൊവ്വയിൽ നിന്നെടുത്ത ചിത്രങ്ങൾ പുറത്തു വിട്ട് ചൈന. ഷുറോങ് റോവറിന്‍റെ ലാൻഡിങ് പ്ലാറ്റ്ഫോമിനടുത്ത് നിന്നുള്ള മനോഹര സെൽഫി ഉൾപ്പെടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. റോവർ എടുത്ത ലാൻഡിങ് പ്രദേശത്തിന്‍റെ പനോരമിക് വ്യൂ, ചൊവ്വയുടെ ഭൂപ്രകൃതി എന്നിവ "ടൂർ ഗ്രൂപ്പ് ഫോട്ടോകൾ" എന്ന് വിശേഷിപ്പിച്ചാണ് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ടത്.
യുഎസിന് ശേഷം ചൊവ്വയിൽ റോവർ ഇറക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ചൈന പുറത്തുവിട്ട ചിത്രങ്ങളിൽ ലാൻഡിങ് പ്ലാറ്റ്‌ഫോമിൽ നിന്ന് 10 മീറ്റർ തെക്ക് മാറി സഞ്ചരിക്കുന്ന റോവറിന്‍റെ ചിത്രങ്ങൾ കാണാം. പ്രത്യേക കാമറകൾ എടുത്ത ചിത്രങ്ങൾ വയർലെസ് സിഗ്നലുകളിലൂടെ റോവറുകളിലേക്ക് കൈമാറുകയും തുടർന്ന് ഭ്രമണപഥത്തിലൂടെ പ്രക്ഷേപണ നിലയത്തിലേക്ക് കൈമാറുകയുമായിരുന്നുവെന്ന് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു.