പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)യുടെ ആഭിമുഖ്യത്തിൽ ചൈന അടുത്തിടെ 70 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം ആഘോഷിച്ചു. ചൈനയുടെ ഏറ്റവും നൂതനമായ നൂറുകണക്കിന് ടാങ്കുകളും 15,000 സൈനികരും ടിയാനൻമെൻ സ്ക്വയറിലൂടെ ഒറ്റക്കെട്ടായി മാർച്ച് ചെയ്തു. ചൈനയ ഹൈപ്പർസോണിക് സാങ്കേതികവിദ്യ സ്വീകരിച്ചത് രണ്ട് പുതിയ മിസൈൽ സംവിധാനങ്ങളായ ഡിഎഫ് 41 ഡിഎഥ് 17 എന്നീ മിസൈലുകളുടെ പ്രദർശനത്തിൽ നിന്ന് പ്രകടമാണ്. ശബ്ദം സഞ്ചരിക്കുന്നതിന്‍റെ അഞ്ചിരട്ടിയിലധികം വേഗതയിൽ (3,800 മൈൽ വേഗതയിൽ) ആയുധങ്ങള്‍ വര്‍ഷിക്കാന്‍ കഴിയുന്ന ഹൈപ്പർസോണിക് ആയുധങ്ങളുടെ കാര്യത്തിൽ അമേരിക്കയേക്കാൾ മുന്നിലാണ് ചൈന.
ഗോങ്ജി -11 സ്റ്റെൽത്ത് എന്ന വാഹനത്തിന് റഡാറുകൾ കണ്ടെത്തുന്നത് ഒഴിവാക്കാനും ആഴത്തിലുള്ള തന്ത്രപരമായ ലക്ഷ്യങ്ങളെ ആക്രമിക്കാനും കഴിയും. സൂപ്പർസോണിക് ഹൈ-ആൾട്ടിറ്റ്യൂഡ് റെക്കോണൈസൻസ് ഡ്രോൺ ഡിആർ -8ഉം ഇതിനൊടൊപ്പം ചൈന അനാച്ഛാദനം ചെയ്തു. തൊണ്ണൂറുകളിലെ പ്രാദേശിക യുദ്ധങ്ങളിൽ നിന്നും മാറി വിവരസാങ്കേതികതയിലൂന്നിയ യുദ്ധരീതികളിലാണ് ചൈനയുടെ കണ്ണുകളെന്നത് വ്യക്തമാണ്. അതിന്‍റെ ഉത്തമ ഉദാഹരണമാണ് ഡി.എഫ് -17 ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിളിലൂടെ പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2035ഓടെ നവീകരച്ചതും ശക്തവുമായ ഒരു മിലിട്ടറി കെട്ടിപ്പടുക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കാണ് പിഎൽഎ മുന്നേറുന്നതെന്ന് വ്യക്തമാണ്. ഫലപ്രദമായ സൈന്യത്തെ വിലയിരുത്തുക അതിന്റെ ആയുധ സംവിധാനങ്ങളാൽ മാത്രമല്ല യുദ്ധസന്നാഹം, പരിശീലന മാനദണ്ഡങ്ങൾ, പേഴ്‌സണൽ പോളിസികൾ, തദ്ദേശീയ പ്രതിരോധ ഉൽപാദനം, സിവിൽ-സൈനിക സംയോജനം എന്നിവ കൂടിയാണ്. ഈ മേഖലകളിലാണ് ചൈന കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിരമായ പുരോഗതി കൈവരിക്കുന്നത്.
2015 നവംബറിൽ, ദേശീയ പ്രതിരോധത്തിനും സൈനിക പരിഷ്കരണത്തിനുമുള്ള മുൻനിര ഗ്രൂപ്പ് എന്ന ഒരു പ്രധാന പുനഃസംഘടനക്ക് പിഎൽഎയുടെ പ്ലീനറി സെഷനിൽ ഉത്തരവിട്ടു. പ്രഖ്യാപനത്തെ തുടർന്നു പിഎൽഎയുടെ മനുഷ്യശക്തി 300,000മായി കുറയ്ക്കുമെന്ന് സെപ്റ്റംബറിൽ പ്രസിഡന്റ് ഷിൻ ജിൻപിംഗ് അറിയിച്ചു. ചില ആഭ്യന്തര പ്രതിരോധം ഉണ്ടായിരുന്നിട്ടും, 2016 ഫെബ്രുവരിയിൽ ഏഴ് സൈനിക ഗ്രൂപ്പുകളെ അഞ്ച് തിയറ്റർ കമാൻഡുകളായി പുനഃസംഘടിപ്പിച്ചു. നാല് പിഎൽഎ ജനറൽ വകുപ്പുകൾ കേന്ദ്ര മിലിട്ടറി കമ്മീഷന്‍റെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന 15 ചെറിയ വിഭാഗങ്ങളായി മാറ്റി. സ്‌പേസ്, ഇലക്ട്രോണിക് വാർഫെയർ, സൈബർസ്പേസ് എന്നീ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും അതിന് സൈന്യത്തെ സംയുക്തമായി പ്രാപ്തരാക്കുന്നതിനായുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ ഇത് മാത്രമായിരുന്നു.
പ്രതിരോധ വ്യവസായ സമുച്ചയത്തിന്‍റെ ചൈനയുടെ വികസനം വളരെ ശ്രദ്ധേയമാണ്. ഇത് വിപുലമായി പ്രാവർത്തികമാക്കാൻ പിഎൽഎയ്ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെങ്കിലും ലോകമെമ്പാടുമുള്ള സൈനികർ, അതിന്‍റെ ശക്തി അംഗീകരിക്കുകയും അതിനെ മറികടക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നു. ഓരോ വർഷവും, ലോകത്തിലെ മികച്ച 100 പ്രതിരോധ സ്ഥാപനങ്ങളുടെ ഒരു പട്ടിക ഡിഫൻസ് ന്യൂസ് പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ വർഷം ഒരു ചൈനീസ് കമ്പനി പോലും പട്ടികയിൽ ഉണ്ടായിരുന്നില്ല. എന്നാൽ 2019ൽ ആറ് ചൈനീസ് കമ്പനികൾ ആദ്യ 15 സ്ഥാനങ്ങളിൽ ഇടം പിടിച്ചു.
പ്രതിരോധ ഉപകരണങ്ങളുടെ മിക്കവാറും എല്ലാ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കുകയും ചില ലോകോത്തര നിലവാരത്തിലുള്ള ഉപകരണങ്ങൾ ചൈന ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് അനുസരിച്ച്, 2014 നും 2018 നും ഇടയിൽ ജർമ്മനി, ഇന്ത്യ, സ്പെയിൻ, തായ്‌വാൻ, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളുടെ നാവികസേനയിൽ സേവനമനുഷ്ഠിക്കുന്ന മൊത്തം കപ്പലുകളേക്കാൾ കൂടുതൽ അന്തർവാഹിനികൾ, യുദ്ധക്കപ്പലുകൾ, പ്രിൻസിപ്പൽ എന്നിവ യുദ്ധാവശ്യങ്ങൺക്കായി ചൈന നിയോഗിച്ചു.