കൊളംബോ: ശ്രീലങ്കയുടെ പരമാധികാരത്തെ ചൈന എല്ലായ്‌പ്പോഴും മാനിക്കുമെന്നും ആഭ്യന്തര കാര്യങ്ങളിൽ യാതൊരു ബാഹ്യ ഇടപെടലും അനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ശ്രീലങ്കൻ സന്ദർശനത്തിനിടെ പ്രസിഡന്‍റ് ഗോതബയ രാജപക്സെയെയും പ്രധാനമന്ത്രി മഹീന്ദ രാജപക്സെയെയും സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കയുടെ തന്ത്രപരമായ പങ്കാളിയെന്ന നിലയിൽ ശ്രീലങ്കയുടെ താൽപ്പര്യങ്ങൾക്കനുസൃതമായി ചൈന പ്രവര്‍ത്തിക്കുമെന്നും വാങ് യി പറഞ്ഞു.
ശ്രീലങ്കയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ബാഹ്യ ശക്തികളെ അനുവദിക്കില്ലെന്ന് ചൈന - ചൈനീസ് വിദേശ കാര്യമന്ത്രി
ശ്രീലങ്ക-ചൈന പരമ്പരാഗത സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്നതിനും രാഷ്ട്രീയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും വികസന തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ ഭരണകൂടവുമായി പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് വാങ് യി ഉറപ്പ് നൽകി
ശ്രീലങ്കയുടെ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിനുള്ള മാർഗം സാമ്പത്തികമായി ശക്തി പ്രാപിക്കലാണ്. കൊളംബോ തുറമുഖം, ഹംബനോട്ടാട്ട, മഹീന്ദ സെഡ് എന്നിവയുടെ നിർമാണത്തിൽ സഹായ വാഗ്‌ധാനം നൽകിയ ചൈന ഇത് ശ്രീലങ്കയുടെ സാമ്പത്തിക, ജീവിത നിലവാരം ഉയർത്തുമെന്നും ചൂണ്ടിക്കാട്ടി. ശ്രീലങ്ക-ചൈന പരമ്പരാഗത സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്നതിനും രാഷ്ട്രീയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും വികസന തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും ശ്രീലങ്കയുടെ പുതിയ ഭരണകൂടവുമായി പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്ന് വാങ് യി ഉറപ്പ് നൽകി. ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ ആദ്യ ചൈന സന്ദർശനം ഫെബ്രുവരിയിൽ നടക്കുമെന്ന് യോഗത്തിന് ശേഷം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മഹീന്ദ രാജപക്സെ പ്രധാനമന്ത്രിയായും ഇളയ സഹോദരൻ ഗോതബയ രാജപക്സെ പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇന്ത്യക്ക് പിന്നാലെ ശ്രീലങ്ക സന്ദർശിക്കുന്ന വിദേശകാര്യമന്ത്രിയാണ് വാങ്. മഹീന്ദ രാജപക്സെയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം.