ചൈനക്കാർക്കും പ്രതിരോധശേഷി കുറവാണെന്ന് ഡോ. സോങ് നാൻഷാൻ - അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം
ചൈനക്കാർ പെട്ടന്ന് കൊവിഡ് വൈറസിന്‍റെ ഇര ആകുന്നുവെന്നും ഡോക്ടർ പറഞ്ഞു. അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്ന പകർച്ച വ്യാധിയെ ചെറുക്കുന്നതിന് 2003 ൽ "സാർസ് ഹീറോ" എന്നറിയപ്പെട്ടിരുന്ന ചൈനയിലെ അറിയപ്പെടുന്ന വ്യക്തിയാണ് ഡോ.സോങ് നാൻഷാൻ.
ബെയ്‌ജിങ്:ചൈന വീണ്ടും കൊവിഡ് വൈറസിനെ നേരിടുന്നു. ഭൂരിപക്ഷം ചൈനക്കാർക്കും പ്രതിരോധശേഷി കുറവാണെന്ന് ആരോഗ്യ വിദഗ്ധനായ ഡോക്ടർ സോങ് നാൻഷാൻ. അതിനാൽ ചൈനക്കാർ പെട്ടന്ന് കൊവിഡ് വൈറസിന്‍റെ ഇര ആകുന്നുവെന്നും ഡോക്ടർ പറഞ്ഞു. അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം എന്ന പകർച്ച വ്യാധിയെ ചെറുക്കുന്നതിന് 2003 ൽ "സാർസ് ഹീറോ" എന്നറിയപ്പെട്ടിരുന്ന ചൈനയിലെ അറിയപ്പെടുന്ന വ്യക്തിയാണ് ഡോ.സോങ് നാൻഷാൻ. കൊവിഡ് വൈറസ് പ്രതിരോധത്തിൽ സോങിന്‍റെ സംഭാവന നിർണ്ണായകമാണ്. ചൈനീസ് നഗരമായ വുഹാനിലാണ് ആദ്യമായി കൊവിഡ് വൈറസ് കണ്ടെത്തിയത്. 82,000 കൊവിഡ് കേസുകളും 4,633 മരണങ്ങളും ചൈനയിൽ റിപ്പോർട്ട് ചെയ്തു. ചൈനക്ക് പുറത്ത് നിന്നുള്ള ആറ് പേർക്ക് ചൈനീസ് മെയിൻ ലാന്‍റിൽ കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ചൈനക്ക് പുറത്ത് നിന്നുള്ള 1,698 പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് വൈറസിന്‍റെ ദ്രുതഗതിയിലുള്ള വളർച്ചയെ നേരിടാൻ ജനുവരി അവസാനം മുതൽ ന്യൂക്ലിക് ആസിഡ് പരിശോധന നടത്താൻ ദേശീയ ആരോഗ്യ കമ്മീഷൻ മെഡിക്കൽ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി കമ്മീഷന്‍റെ ഉദ്യോഗസ്ഥനായ ഗുവോ യാൻഹോംഗ് പറഞ്ഞു.