വുഹാന്‍: ലോകമെങ്ങും ഭീതി പരത്തുന്ന കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ 41 ആയി. രോഗബാധിതരുടെ എണ്ണം 1300 ആയതായി ഹുബെയ് ഹെല്‍ത്ത് കമ്മിഷന്‍ വ്യക്തമാക്കി. വൈറസിന്‍റെ ഉല്‍ഭവകേന്ദ്രമായ വുഹാനില്‍ 15പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ചൈനയിലെ 30ഓളം പ്രവിശ്യകളിലേക്ക് രോഗം പടര്‍ന്നതായി ദേശീയ ആരോഗ്യ കമ്മീഷന്‍ പറയുന്നു. വൈറസ് മൂലം 443 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഹുബെയിലെ വുഹാനടക്കമുള്ള 13 നഗരങ്ങളില്‍ നിന്നും വൈറസ് ബാധ കൂടുതല്‍ പടരാതിരിക്കാന്‍ കര്‍ശന മുന്‍കരുതലാണ് അധികൃതര്‍ സ്വീകരിച്ചിരുന്നത്.
കൊറോണ വൈറസ് ;ചൈനയില്‍ മരണസംഖ്യ 41ആയി - ചൈന
ചൈനയില്‍ കൊറോണ വൈറസ് ഇതുവരെ 1300 പേരെ ബാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് ; മരണസംഖ്യ 41ആയി
ഹുബെയ് പ്രവിശ്യയില്‍ മാത്രം 180 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അതില്‍ തന്നെ 77എണ്ണം വുഹാനില്‍ നിന്നുള്ളതാണ്. സാര്‍സിന് സമാനമായ ലക്ഷണങ്ങളോട് കൂടിയ കൊറോണ വൈറസ് പടര്‍ന്നതോടെ ആഗോള തലത്തില്‍ തന്നെ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.