ബീജിങ്: അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും തയ്യാറാകണമെന്ന് ചൈന. ഇരു രാജ്യങ്ങളും തമ്മില്‍ ഹിമാലയന്‍ മേഖലയില്‍ വെടിവെയ്പ്പ് തുടരുന്ന സാഹചര്യത്തിലാണ് ചൈനയുടെ പ്രസ്താവന. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികനും ഒരു പ്രദേശവാസിയായ സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പാകിസ്ഥാന്‍ സൈനികരും കൊല്ലപ്പെട്ടു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീരില്‍ ഓഗസ്റ്റ് മുതല്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായിട്ടുണ്ട്. കശ്മീരില്‍ ഇന്ത്യ നടപ്പാക്കിയ പുതിയ നയങ്ങള്‍ക്ക് ശേഷമാണിത്. ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളും പ്രശ്നങ്ങള്‍ പരിഹരിക്കണം. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും തയ്യാറാകണമെന്ന് ചൈന - സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും തയ്യാറാകണം: ചൈന
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീരില്‍ ഓഗസ്റ്റ് മുതല്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായിട്ടുണ്ട്. കശ്മീരില്‍ ഇന്ത്യ നടപ്പാക്കിയ പുതിയ നയങ്ങള്‍ക്ക് ശേഷമാണിത്. ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളും പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ചൈന
അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും തയ്യാറാകണം: ചൈന
മുൻ സിൻജിയാങ് യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് താഷ്‌പോളത്ത് തിയിപ്പിനെ തടഞ്ഞുവച്ചതികുറിച്ചും ഗേങ് പ്രതികരിച്ചു. അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ വധശിക്ഷയെ അന്താരാഷ്ട്ര കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ കുടുബത്തിന് ബീജിങ് സന്ദര്‍ശിക്കാന്‍ ചൈന അനുവാദം നല്‍കിയതായും അദ്ദേഹം അറിയിച്ചു. അഴിമതി നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ വിചാരണ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.