ബീജിങ്ങ്:അതിർത്തിയിലെ ഏറ്റുമുട്ടലിനെത്തുടർന്ന് പിരിമുറുക്കങ്ങൾക്കിടയിൽ ചൈനീസ് ചരക്കുകൾക്കും കമ്പനികൾക്കുമെതിരെ വിവേചനം അവസാനിപ്പിക്കണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും ഇറക്കുമതി നിയന്ത്രണം കർശനമാക്കുകയാണെന്ന വാർത്തയെത്തുടർന്ന് ഇന്ത്യൻ ചരക്കുകൾക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ഗാവോ ഫെങ് അറിയിച്ചു. ഇന്ത്യ അനുചിതമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഗാവോ ഫെങ് ആരോപിച്ചു.
ഇന്ത്യ വിവേചനപരമായ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ചൈന
ഇരു രാജ്യങ്ങളും ഇറക്കുമതി നിയന്ത്രണം കർശനമാക്കുകയാണെന്ന വാർത്തയെത്തുടർന്ന് ഇന്ത്യൻ ചരക്കുകൾക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ഗാവോ ഫെങ്
ഇന്ത്യ
രാജ്യത്തിന്‍റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയ്ക്ക് വെല്ലുവിളിയുണ്ടെന്ന് ആരോപിച്ച് ചൈനീസ് ലിങ്കുകളുള്ള ടിക്ക് ടോക്ക്, യുസി ബ്രൗസർ, ഷെയർ ഇറ്റ്, വീചാറ്റ് എന്നിവയുൾപ്പെടെ 59 ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു.