ന്യൂഡൽഹി: ഗാൽവാൻ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്ക് കനത്ത ആള്‍ നാശമുണ്ടായതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ പത്രമായ ‘ദി ക്ലാക്‌സൺ’ ആണ് ഇതു സംബന്ധിച്ച ലേഖനം പുറത്ത് വിട്ടിരിക്കുന്നത്. ഒരു കൂട്ടം സോഷ്യൽ മീഡിയ ഗവഷേകര്‍ തയ്യാറാക്കിയ റിപ്പോർട്ട് ‘ഗാൽവാൻ ഡീകോഡഡ്’ എന്ന തലക്കെട്ടിലാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചൈനീസ് ബ്ലോഗർമാർ, പൗരൻമാർ എന്നിവരിൽ നിന്ന് ലഭിച്ച വിവരങ്ങളും, ചൈന മറച്ച് വച്ച മാധ്യമ റിപ്പോർട്ടുകളും പരിശോധിച്ച് ഒരു വർഷം കൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സുരക്ഷ കാരണങ്ങള്‍ മുൻനിർത്തി ഗവേഷകരുടെ പേരുകള്‍ പത്രം പുറത്ത് വിട്ടിട്ടില്ല. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്, എന്താണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത് തുടങ്ങിയ നിരവധി വസ്‌തുതകൾ ചൈന മറച്ചു വെച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഏറ്റുമുട്ടലിൽ അഞ്ച് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് ചൈന ഔദ്യോഗികമായി പുറത്ത് വിട്ട വിവരം. എന്നാൽ ഈ കണക്കുകള്‍ തെറ്റാണെന്ന് നിരവധി വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തിരുന്നു. 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായാണു റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തിരുന്നത്.
ALSO READ യൂറോപ്പിലേക്ക് കൂടുതല്‍ സൈനികരെ അയച്ച് അമേരിക്ക; റഷ്യയ്ക്ക് എതിരെ പോര് കനപ്പിച്ച് ബൈഡൻ