കേരളം

kerala

ETV Bharat / international

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ പ്രധാന മാർക്കറ്റ് അടക്കുന്നു - China covid

വീണ്ടും കൊവിഡ്‌ വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി

China covid ചൈന കോവിഡ് *
China

By

Published : Jun 14, 2020, 2:02 PM IST

ബെയ്‌ജിങ്: ചൈനയിലെ പ്രധാന വിപണി കേന്ദ്രമായ ഷിൻഫാദി മാർക്കറ്റ് അടച്ചുപൂട്ടാൻ ഉത്തരവ്. പഴം, പച്ചക്കറി, മത്സ്യ വിപണികളുടെ പ്രധാന കേന്ദ്രമായ ഇവിടെ 53 തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

കൊവിഡ് വ്യാപനത്തെ പൂർണമായും നിയന്ത്രണ വിധേയമാക്കിയ ചൈനയിലാണ് വീണ്ടും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. വിദേശത്ത് നിന്നും പൗരന്മാർ എത്തി തുടങ്ങിയതോടെ ചൈനയിൽ രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. രാജ്യത്തെ അവസ്ഥ കൂടുതൽ സങ്കീർണവും ഗുരുതരവും ആകുകയാണ്. ഈ സാഹചര്യത്തിൽ ഏവരും ജാഗരൂകരായിരിക്കണമെന്ന് സർക്കാർ വക്താവ് സൂ ഹെജിയാൻ പറഞ്ഞു.

ABOUT THE AUTHOR

...view details