കേരളം

kerala

By

Published : Jun 30, 2020, 5:17 PM IST

ETV Bharat / international

ചൈനീസ് ആപ്പുകളുടെ നിരോധനം; ആശങ്ക പ്രകടിപ്പിച്ച് ചൈന

ചൈനീസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര നിക്ഷേപകരുടെ നിയമപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ചൈന.

China says strongly concerned over India's ban on 59 Chinese apps  China reaction over India's ban on 59 Chinese apps  India's ban on 59 Chinese apps  ban on 59 Chinese apps  business news  ചൈനീസ് ആപ്പുകളുടെ നിരോധനം  ആശങ്ക പ്രകടിപ്പിച്ച് ചൈന  ചൈന
ചൈനീസ് ആപ്പുകളുടെ നിരോധനം; ആശങ്ക പ്രകടിപ്പിച്ച് ചൈന

ബെയ്‌ജിങ്‌: ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ആശങ്ക അറിയിച്ച് ചൈന. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും സാഹചര്യങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ രാജ്യാന്തര -പ്രാദേശിക നിയമ ചട്ടങ്ങള്‍ പാലിക്കാന്‍ ചൈനീസ് ഭരണകൂടം എല്ലായ്‌പ്പോഴും ചൈനീസ് ബിസിനസുകാരോട് ആവശ്യപ്പെടാറുണ്ട്. ചൈനീസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര നിക്ഷേപകരുടെ നിയമപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ലിയാന്‍ പറഞ്ഞു.

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ടിക്‌ടോക്ക്, യുസി ബ്രൗസര്‍ തുടങ്ങി 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്.

ABOUT THE AUTHOR

...view details