ബെയ്‌ജിങ്: ഗൽവാൻ താഴ്‌വര ചൈനയുടെ ഭാഗത്തെ യഥാർഥ നിയന്ത്രണ രേഖയിലാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഗാൽവാന് മുകളിലെ പരമാധികാരത്തെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം ഇന്ത്യ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഈ മാസം ആറിന് നടന്ന ഉന്നതതല സൈനിക ചർച്ചയിലെ ധാരണക്ക് വിരുദ്ധമാണ് ഇത്തരം അവകാശവാദങ്ങളെന്ന് ഇന്ത്യ പ്രതികരിച്ചു. ലഡാക്കിലെ സംഘർഷത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ ഇന്ത്യയെ വീണ്ടും കുറ്റപ്പെടുത്തി.
ഗൽവാൻ ചൈനയുടെ ഭാഗത്തെ എല്‍എസിയിലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം - ഗൽവാൻ
ഗാൽവാന് മുകളിലെ പരമാധികാരത്തെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദം ഇന്ത്യ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. ഈ മാസം ആറിന് നടന്ന ഉന്നതതല സൈനിക സംഭാഷണത്തിലെ ധാരണക്ക് വിരുദ്ധമാണ് ഇത്തരം അവകാശവാദങ്ങളെന്ന് ഇന്ത്യ പ്രതികരിച്ചു
അതിർത്തിയിലെ എല്ലാ പ്രവർത്തനങ്ങളും എല്ലായ്‌പ്പോഴും യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) ഇന്ത്യൻ ഭാഗത്താണെന്ന് വളരെ വ്യക്തമാണ്. ചൈനയും അതിന്‍റെ പ്രവർത്തനങ്ങളെ എൽഎസിയുടെ ഭാഗത്തേക്ക് നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം. അതിർത്തിയുടെ പടിഞ്ഞാറൻ ഭാഗത്തെ യഥാർഥ നിയന്ത്രണ രേഖയുടെ ചൈനീസ് ഭാഗത്താണ് ഗൽവാൻ താഴ്വര സ്ഥിതി ചെയ്യുന്നത്. ഇവിടെ ചൈനീസ് സൈനികരാണ് കാവൽ നിൽക്കുന്നതും സാധാരണയായി പട്രോളിംഗ് നടത്തുകയും ചെയ്യുന്നതെന്ന് ഷാവോ ലിജിയാൻ പറഞ്ഞു.
നിലവിലെ അവസ്ഥയിൽ രണ്ടാമത്തെ കമാൻഡർതല മീറ്റിങ് ഉടൻ നടത്തണമെന്നും ഷാവോ അറിയിച്ചു. ഇരുരാജ്യങ്ങളും നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ സാഹചര്യം ലഘൂകരിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യ-ചൈന ബന്ധത്തിന് ചൈന പ്രാധാന്യം നൽകുന്നു, ഉഭയകക്ഷി ബന്ധം സംയുക്തമായി നിലനിർത്താൻ ഇന്ത്യ ചൈനയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷാവോ അറിയിച്ചു. ഗൽവാൻ ഏറ്റുമുട്ടൽ മൂലമുണ്ടായ സാഹചര്യങ്ങൾ ന്യായമായ രീതിയിൽ കൈകാര്യം ചെയ്യാൻ ഇരുപക്ഷവും സമ്മതിച്ചു. കമാൻഡർ ലെവൽ മീറ്റിംഗിൽ ഉണ്ടായ കരാർ നിരീക്ഷിക്കുക, നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക, ഉഭയകക്ഷി കരാറുകൾ പ്രകാരം അതിർത്തി പ്രദേശങ്ങളുടെ സമാധാനത്തിന് പ്രാധാന്യം നൽകുക എന്നീ കാര്യങ്ങൾ നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സർക്കാരുകളും തമ്മിലുള്ള കരാറുകൾ പാലിക്കുക, നയതന്ത്ര-സൈനിക ചാനലുകൾ വഴി നിലവിലെ സാഹചര്യം ശരിയായി കൈകാര്യം ചെയ്യുന്നതിനുള്ള ആശയവിനിമയവും ഏകോപനവും ശക്തിപ്പെടുത്തുക, അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും സംയുക്തമായി ഉയർത്തിപ്പിടിക്കുക എന്നീ കാര്യങ്ങൾക്ക് ഇന്ത്യ ചൈനക്ക് ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാവോ ലിജിയാൻ പറഞ്ഞു.