ബെയ്ജിങ്: കൊവിഡ് പ്രഭവ കേന്ദ്രമായ വൂഹാനിൽ രോഗം ബാധിച്ച് മരിച്ചവരുടെ കണക്ക് വ്യക്തമാക്കി ചൈന. പുതുക്കിയ കണക്കുകൾ പ്രകാരം പ്രദേശത്ത് 50 ശതമാനം വർധനയാണ് ഉള്ളത്. വൂഹാനിൽ കൊവിഡ് ബാധിച്ച് 1290 പേർ കൂടി മരിച്ചതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 16 വരെ വൂഹാനിൽ 50,333 പോസിറ്റീവ് കേസുകളും 3,869 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4632 ആയി.
മരണസംഖ്യ തിരുത്തി ചൈന; വൂഹാനിൽ 3,869 മരണങ്ങൾ - വുഹാനിൽ 3,869 മരണങ്ങൾ
ഏപ്രിൽ 16 വരെ വൂഹാനിൽ 50,333 പോസിറ്റീവ് കേസുകളും 3,869 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്
മരണസംഖ്യ
ഡാറ്റാ പൊരുത്തക്കേടുകൾ പട്ടികപ്പെടുത്തിക്കൊണ്ട്, പ്രാരംഭ ഘട്ടത്തിൽ രോഗികളുടെ എണ്ണം മെഡിക്കൽ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷിയെ ബാധിച്ചിരുന്നു. ചില രോഗികൾ ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ വൈറസ് ബാധിച്ച് വീടുകളിൽ മരിച്ചിട്ടുണ്ട്. ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും ഭരണകൂടം പറയുന്നു. ചൈന രോഗ വിവരങ്ങൾ മറച്ചുവെക്കുകയാണെന്ന് വിവിധ രാജ്യങ്ങൾ ആരോപിച്ചിരുന്നു. ഇതിനെ ശരി വെക്കുന്ന തരത്തിലാണ് നിലവിലെ കണക്കുകൾ.