ബെയ്‌ജിങ്: കൊവിഡ് 19 ബാധിച്ച പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവുള്ളതായി ചൈന. 397 പേര്‍ക്ക് മാത്രമാണ് പുതിയതായി വൈറസ് ബാധിച്ചിട്ടുള്ളത്. രോഗ ബാധിതരില്‍ കൂടുതല്‍ പേരും ഹുബെ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. രാജ്യത്താകമാനം രോഗം ബാധിച്ചവരുടെ എണ്ണം ഇതുവരെ 76,288 ആണ്. 2,345 പേര്‍ രോഗം ബാധിച്ച് മരിച്ചു.
കൊവിഡ് 19; കേസുകളുടെ എണ്ണത്തില്‍ കുറവുള്ളതായി ചൈന - ഹൂബെ പ്രവിശ്യ
പുതിയ കണക്ക് പ്രകാരം 397 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് നാലിരട്ടിയായിരുന്നു
രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രാജ്യത്തിനകത്തും പുറത്തും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. കപ്പലുകളില്‍ കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തി. ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ട രോഗം പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 889 പേര്‍ക്ക് വരെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും ഏറ്റവും പുതിയ കണക്ക് പ്രകാരം കുറവ് വന്നത് ആശ്വാസമുണ്ടാക്കുന്നതാണ്. ആരാധനാലയങ്ങളും സ്കൂളുകളും എല്ലാം അടച്ചിരിക്കുകയാണ്. ആളുകള്‍ ഒരുമിച്ച് കൂടുന്ന എല്ലാ അസവരങ്ങള്‍ക്കുമുള്ള നിരോധനവും തുടരുന്നുണ്ട്.