കേരളം

kerala

ETV Bharat / international

ചൈനയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 - China

നിലവിൽ 67 പേരാണ് ചൈനയിൽ ചികിത്സയിൽ കഴിയുന്നത്

ചൈന  ചൈനയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ്  ബീജിംഗ്  വുഹാൻ  China  China reports five new coronavirus cases
ചൈനയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19

By

Published : Jun 6, 2020, 12:36 PM IST

ബെയ്ജിങ്: ചൈനയിൽ അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 83,030 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പുതിയതായി രോഗം ബാധിച്ചവരിൽ മൂന്ന് പേർ പുറത്തുനിന്നും വന്നവരാണ്. ഇവരിൽ രണ്ട് പേർ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ചൈനയിൽ രോഗ ലക്ഷണങ്ങൾ ഇല്ലാത്ത 257 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ചൈനയിൽ നിലവിൽ 67 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 78,329 പേർ ഇതുവരെ രോഗ മുക്തരായി. 4,634 പേർ മരിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details