ചൈനയില്‍ കൊറോണ വ്യാപിക്കുന്നത് കുറയുന്നു - ചൈനയില്‍ കൊറോണ
പുതുതായി രോഗം സ്ഥിരീകരിച്ച 2009 പേര്‍ക്കടക്കം 68,500 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധയുള്ളത്.
ബീജിങ്: ചൈനയില്‍ കൊവിഡ് 19 (കൊറോണ) വ്യാപിക്കുന്നത് കുറയുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. പുതുതായി രോഗം സ്ഥിരീകരിച്ച 2009 പേര്‍ക്കടക്കം 68,500 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധയുള്ളതെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 142 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ ആകെ മരണം 1665 ആയി. വുഹാനിലെ മാംസവ്യാപാര കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ഡിസംബറിലാണ് വൈറസ് വ്യാപിച്ചുതുടങ്ങിയത്. ലോകത്താകെ ഇന്ത്യയിലടക്കം 24 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ ചൈനയില്‍ നിന്നുള്ളവര്‍ക്കും, ചൈനയിലേക്ക് പോകുന്നവര്‍ക്കും പല രാജ്യങ്ങളും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.