ചൈനയിൽ 83,830 കൊവിഡ് ബാധിതർ - ചൈന കൊവിഡ്
രോഗലക്ഷണങ്ങളില്ലാത്ത 68 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,634 പേർ മരിച്ചു

ചൈനയിൽ 83,830 കൊവിഡ് ബാധിതർ
ബെയ്‌ജിങ്: ചൈനയിൽ 46 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രോഗലക്ഷണങ്ങളില്ലാത്ത 68 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. ചൈനയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,830 ആയി ഉയർന്നു. 4,634 പേർക്ക് ജീവൻ നഷ്‌ടമായി. ലിയോണിങ് പ്രവിശ്യയിൽ നിന്ന് 13 കേസുകളും സിൻജിയാങ് ഉയിഗർ പ്രദേശത്ത് 22 കേസുകളും റിപ്പോർട്ട് ചെയ്‌തു. 11 പേർ വിദേശത്ത് നിന്നെത്തിയവരാണ്.