ബീജിംഗ്:51 പുതിയ കൊവിഡ് കേസുകൾ കൂടി ചൈനയിൽ റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ 40 കേസുകളിൽ രോഗികൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. വുഹാനിൽ നിന്നാണ് കൂടുതൽ കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി ആറ് ലക്ഷം കൊവിഡ് പരിശേധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു. പുറത്ത് നിന്ന വന്ന 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി രാജ്യത്തെ ദേശീയ ആരോഗ്യ കമ്മിഷൻ (എൻഎച്ച്‌സി) അറിയിച്ചു. ഇതിൽ 10 കേസുകൾ മോർഗോളിയ സ്വയംഭരണ പ്രദേശത്ത് നിന്നും ഒരു കേസ് സിചുവാൻ പ്രവിശ്യയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തതെന്ന് എൻഎച്ച്‌സിയുടെ ദൈനംദിന റിപ്പോർട്ടിൽ പറയുന്നു.
ചൈനയിൽ 51 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു
പുറത്ത് നിന്ന വന്ന 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി രാജ്യത്തെ ദേശീയ ആരോഗ്യ കമ്മിഷൻ (എൻഎച്ച്‌സി) അറിയിച്ചു. ഇതിൽ 10 കേസുകൾ മോർഗോളിയ സ്വയംഭരണ പ്രദേശത്ത് നിന്നും ഒരു കേസ് സിചുവാൻ പ്രവിശ്യയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്.
രോഗ ലക്ഷണങ്ങൾ ഇല്ലാത്ത 40 കൊവിഡ് കേസുകളിൽ 38 കേസുകളിൽ വുഹാനിൽ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിൽ ചൈനയിൽ രോഗ ലക്ഷണങ്ങൾ ഇല്ലാത്ത 396 കൊവിഡ് രോഗികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ വുഹാനിൽ നിന്നുള്ള 326 പേരും ഉൾപ്പെടുന്നു.
വൈറസ് ബാധിച്ചിട്ടും രോഗ ലക്ഷണങ്ങൾ കാണിക്കാത്ത വ്യക്തികളെ കണ്ട് പിടിക്കുന്നതിനായി ന്യൂക്ലിക് ആസിഡ് പരിശോധന നടത്താൻ പ്രത്യേകം കാമ്പയിൻ നടത്തിയിരുന്നു. വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് 14 നും 23 നും ഇടയിൽ നഗരത്തിൽ 6 ദശലക്ഷത്തിലധികം ന്യൂക്ലിക് ആസിഡ് പരിശോധനകൾ നടത്തി. ശനിയാഴ്ച നഗരത്തിൽ 1.15 ദശലക്ഷം പരിശോധനകൾ നടത്തിയതായി സർക്കാർ വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നു.