കൊവിഡ് 19: ചൈനയിൽ ഇന്ന് 44 പേർ മരിച്ചു; 327 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു - ബെയ്ജിങ്
ഒരു മാസത്തിനിടെ ഏറ്റവും ഉയർന്ന നിരക്കാണിത്.ആകെ 78,824 പേർക്കാണ് നിലവിൽ രോഗം ബാധിച്ചിരിക്കുന്നത്.
![കൊവിഡ് 19: ചൈനയിൽ ഇന്ന് 44 പേർ മരിച്ചു; 327 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു China government China Health Commission Coronavirus case Hubei province കൊവിഡ് 19 ചൈന ആകെ 78,824 രോഗം ബെയ്ജിങ് ഹുബൈ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6229267-953-6229267-1582856534366.jpg)
കൊവിഡ് 19;ചൈനയിൽ 44പേർ മരിച്ചു 327 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ബെയ്‌ജിങ്: ചൈനയിൽ പുതുതായി 327 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 44പേർ രോഗബാധയെ തുടർന്ന് മരിച്ചു. ഇതോടെ കൊവിഡ് 19 ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 2,788 ആയതായി ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ജനുവരി 24ന് 259 കൊവിഡ് 19 കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.