ചൈനയില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - covid cases in china
ഷിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നാണ് ഭൂരിഭാഗം കേസുകളും സ്ഥിരീകരിച്ചിരിക്കുന്നത്
ചൈനയില്‍ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബെയ്‌ജിങ്: ചൈനയില്‍ 24 മണിക്കൂറിനിടെ 36 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാഷണല്‍ കമ്മീഷനാണ് കണക്കുകള്‍ പുറത്തു വിട്ടത്. പുതുതായി രോഗം സ്ഥിരീകരിച്ച 36 പേരില്‍ 30 പേര്‍ സ്വദേശികളും ശേഷിക്കുന്നവര്‍ രാജ്യത്ത് എത്തിച്ചേര്‍ന്നവരുമാണ്. ഷിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതുവരെ ചൈനയില്‍ 84,464 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4634 പേരാണ് രാജ്യത്ത് കൊവിഡ് മൂലം ഇതുവരെ മരിച്ചത്.