ബീജിംഗ്:ചൈനയിൽ 14 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 82,901 ആയി. കൊവിഡ് കേസ് ആദ്യം റിപ്പോർട്ട് ചെയ്ത ഹ്യൂബി പ്രവിശ്യയിൽ ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍റെ (എൻഎച്ച്‌സി) കണക്കനുസരിച്ച്, 14 കൊവിഡ് കേസുകളിൽ ജിലിൻ പ്രവിശ്യയിൽ നിന്നുള്ള 11 കേസുകളും ഹുബെ പ്രവിശ്യയിൽ നിന്നുള്ള ഒരു കേസും അടക്കം 12 കേസുകൾ സമൂഹ വ്യാപനത്തിലൂടെ പകർന്നവയാണ്. ഹുബെ പ്രവിശ്യ കഴിഞ്ഞ 35 ദിവസമായി കെവിഡ് മുക്തമായി തുടരുകയായിരുന്നു.
റിപ്പോർട്ട് ചെയ്യപ്പെട്ട 14 കേസുകൾക്ക് പുറമെ പ്രകടമായ ലക്ഷണങ്ങളില്ലാത്ത (asymptomatic cases) 20 കേസുകൾ കൂടി ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വരെ ഇത്തരം 794 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ഹുബെ പ്രവിശ്യയിൽ 628 പ്രകടമായ ലക്ഷണങ്ങളില്ലാത്ത കേസുകളുണ്ട്.