ബെയ്‌ജിങ്:ചൈനയിൽ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 31പേർക്കും രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു. 28 എണ്ണവും വുഹാനിലാണ്. കൊവിഡ് വൈറസ് തടയുന്നതിനായി നഗരത്തിലെ 11 ദശലക്ഷം ആളുകളിൽ പരിശോധന നടത്തുമ്പോഴാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.
ചൈനയിൽ 33 പേർക്ക് കൂടി കൊവിഡ്
പുതിയ രോഗികളില്‍ 31പേർക്കും രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു. 28 പേരും വുഹാനിലാണ്
ചൈനയിലെ ദേശീയ ആരോഗ്യ കമ്മിഷന്‍റെ (എൻഎച്ച്‌സി) കണക്കനുസരിച്ച് രണ്ട് കേസുകൾ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൻഎച്ച്‌സി കണക്കുകൾ പ്രകാരം ബുധനാഴ്ചത്തെ രാജ്യത്ത് രോഗ ലക്ഷണങ്ങളില്ലാതെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 375 ആയി. വുഹാനിൽ രോഗലക്ഷണങ്ങളില്ലാത്ത 281 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ 861 പേർക്ക് ക്വാറന്‍റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 50,340 കേസുകളും 3,869 മരണങ്ങളും വുഹാനിൽ റിപ്പോർട്ട് ചെയ്തു. ചൈനയിൽ ഇതുവരെ 4,634 പേർ കൊവിഡ് വൈറസ് മൂലം മരിച്ചു. ചൈനയിൽ 82,967 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 84 രോഗികൾ ചികിത്സയിലുണ്ട്.