കേരളം

kerala

ETV Bharat / international

ചൈനയിൽ 16 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു - രോഗലക്ഷണങ്ങളില്ലാത്ത് കൊവിഡ്

ജോൺ ഹോപ്‌കിൻസ് പുറത്ത് വിട്ട കണക്ക് പ്രകാരം ചൈനയിൽ 83976 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 4637 കൊവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു.

china'  covid  china-reports-16-new-covid-19-cases  covid 19 cases  asymptomatic  ബെയ്‌ജിങ്  കൊവിഡ്  രോഗലക്ഷണങ്ങൾ കാണിക്കാത്ത രോഗി  16 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു  രോഗലക്ഷണങ്ങളില്ലാത്ത് കൊവിഡ്  ജോൺ ഹോപ്‌കിൻസ്
ചൈനയിൽ 16 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

By

Published : May 9, 2020, 3:25 PM IST

ബെയ്‌ജിങ്: ചൈനയിൽ പുതുതായി 16 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി ദേശിയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. രോഗലക്ഷണങ്ങൾ കാണിക്കാത്ത കേസുകളാണ് കൂടുതലായി റിപ്പോർട്ട് ചെയ്‌തതെന്നും 836 രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളാണ് നിരീക്ഷണത്തിലുള്ളതെന്നും ദേശിയ ആരോഗ്യ കമ്മിഷൻ വ്യക്തമാക്കി. അതേ സമയം ഹുബൈയ് പ്രവിശ്യയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ജോൺ ഹോപ്‌കിൻസ് പുറത്ത് വിട്ട കണക്ക് പ്രകാരം ചൈനയിൽ 83976 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 4637 കൊവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. അതേ സമയം 78,046 കൊവിഡ് രോഗികളാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

ABOUT THE AUTHOR

...view details