ബെയ്‌ജിങ്: ചൈനയില്‍ 24 മണിക്കൂറിനിടെ 12 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 44 പേര്‍ രോഗമുക്തരായതായും ചൈനീസ് ആരോഗ്യ കമ്മിഷന്‍ വ്യക്തമാക്കി. ചൈനയിലെ രോഗവ്യാപനത്തിന്‍റെ തോത് കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചൈനയില്‍ 12 പുതിയ കൊവിഡ് ബാധിതര്‍ - China
ചൈനയില്‍ 44 പേര്‍ രോഗമുക്തരായതായി. ഇനി ചികിത്സയിലുള്ളത് നാനൂറിലധികം പേര്‍
ചൈനയില്‍ 12 പുതിയ കൊവിഡ് ബാധിതര്‍
രാജ്യത്ത് ഇതുവരെ 84,951 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,402 രോഗബാധിതര്‍ രാജ്യത്തിന് പുറത്ത് നിന്നെത്തിയവരാണ്. രാജ്യത്ത് ഇതുവരെ രോഗമുക്തരായത് 79,895 പേരാണ്. നാനൂറിലധികം രോഗികള്‍ ചികിത്സയിലുള്ളതായി ആരോഗ്യ കമ്മിഷന്‍ അറിയിച്ചു. രോഗലക്ഷണമില്ലാത്ത മുന്നൂറ്റിയമ്പതോളം രോഗബാധിതര്‍ നിരീക്ഷണത്തിലാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
Last Updated : Aug 23, 2020, 11:06 AM IST