കേരളം

kerala

ETV Bharat / international

ചൈനയിൽ 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19

പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 20 പേർക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു

China registers 49 new COVID-19 cases  20 asymptomatic cases in 24-hr  ബെയ്‌ജിങ്  കൊവിഡ് 19  ദേശീയ ആരോഗ്യ കമ്മീഷൻ
ചൈനയിൽ 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 2, 2020, 1:04 PM IST

ബെയ്‌ജിങ്:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചൈനയിൽ 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 14 പേർക്ക് രോഗം ഭേദമായതായി ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 20 പേർക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ 33 പേർ ചൈനയിൽ നിന്നുള്ളവരും 16 പേർ ചൈനക്ക് പുറത്ത് നിന്നുള്ളവരുമാണ്. ചൈനയിലെ സിൻജിയാങ്ങിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 84,385 ആയി. ഇതിൽ 79,003 പേർ ചൈനയിൽ നിന്നുള്ളവരും 2,085 പേർ ചൈനക്ക് പുറത്ത് നിന്നുള്ളവരുമാണ്. വൈറസ് ബാധിച്ച് 4,634 പേർ മരിച്ചു.

ABOUT THE AUTHOR

...view details