ബെയ്‌ജിങ്: ഹോങ്കോങ് സെക്യൂരിറ്റി നിയമത്തിനെ തുടർന്നുള്ള യൂറോപ്യൻ യൂണിയന്‍റെ നിലപാടിനെതിരെ പരസ്യമായി പ്രതിഷേധിച്ച് ചൈന. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന യൂറോപ്യൻ യൂണിയന്‍റെ അന്താരാഷ്ട്ര അടിസ്ഥാന തത്വത്തെ ലംഘിച്ചെന്നും ഈ നടപടിയെ ശക്തമായി എതിർക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.
ഹോങ്കോങ് വിഷയത്തിലെ യൂറോപ്യൻ യൂണിയൻ നിലപാടിനെ എതിർത്ത് ചൈന - ഹോങ്കോങ് സെക്യൂരിറ്റി നിയമം
ഹോങ്കോങ് സെക്യൂരിറ്റി നിയമം ജൂൺ 30നാണ് നിലവിൽ വന്നത്.
ഹോങ്കോങ് വിഷയത്തിലെ യൂറോപ്യൻ യൂണിയൻ ഇടപെടലിനെ എതിർത്ത് ചൈന
ഹോങ്കോങ് സെക്യൂരിറ്റി നിയമം ജൂൺ 30നാണ് നിലവിൽ വന്നത്. ഹോങ്കോങ്ങിലേക്ക് സൈബർ നിരീക്ഷണത്തിനായി ഉപയോഗിക്കാവുന്ന സെൻസിറ്റീവ് സാങ്കേതികവിദ്യകളുടെ കയറ്റുമതി പരിമിതപ്പെടുത്താൻ കഴിഞ്ഞ ദിവസം യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് ചൈന പ്രതിഷേധം അറിയിച്ചത്.