വെൻചാംഗ്: കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായി ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ചാങ്ഇ5 ദൗത്യവുമായി ചൈന. വിക്ഷേപണത്തിന് മുന്നോടിയായി ലോങ് മാര്‍ച്ച് 5 റോക്കറ്റ് ചൈന വിക്ഷേപണ കേന്ദ്രത്തിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3നും 4നുമിടയില്‍ തെക്കൻ ദ്വീപ് പ്രവിശ്യയായ ഹൈനാനിലെ വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ചാങ്ഇ5-ന്‍റെ വിക്ഷേപണം. വിക്ഷേപണം നവംബർ അവസാനത്തോടെയാണെന്ന് രഹസ്യമായി ഭരണകൂടം മുമ്പ് സ്ഥിരീകരിച്ചിരുന്നു. ബഹിരാകാശ പേടകം സാധാരണയായി ചന്ദ്രനിലെത്താൻ മൂന്ന് ദിവസമെടുക്കും. ചന്ദ്രനിലിറങ്ങുന്ന ചൈനീസ് പേടകം ഏതാണ്ട് ഏഴ് അടി വരെ ആഴത്തില്‍ കുഴിച്ച് പാറക്കല്ലുകളും മണ്ണും മറ്റും ശേഖരിക്കും. ചന്ദ്രനിലേക്കുള്ള ചൈനയുടെ റോബോട്ടിക് ദൗത്യമാണിത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്തുക്കള്‍ പിന്നീട് ഭൂമിയിലേക്ക് എത്തിക്കുന്നതോടെയാണ് ചൈനീസ് ദൗത്യം അവസാനിക്കുക.
വന്‍ ചാന്ദ്രദൗത്യവുമായി ചൈന; ചാങ്ഇ5 വിക്ഷേപണം നാളെ - ചാങ്ഇ5
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3നും 4നുമിടയില്‍ തെക്കൻ ദ്വീപ് പ്രവിശ്യയായ ഹൈനാനിലെ വെൻചാങ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ചാങ്ഇ5-ന്‍റെ വിക്ഷേപണം. ബഹിരാകാശ പേടകം സാധാരണയായി ചന്ദ്രനിലെത്താൻ മൂന്ന് ദിവസമെടുക്കും

ശീതയുദ്ധകാലത്ത് 1960കളിലും 70കളിലും സോവിയറ്റ് യൂണിയന്‍ അമേരിക്കന്‍ ചാന്ദ്ര ദൗത്യങ്ങള്‍ സംഭവിച്ചതിന് ശേഷം ആദ്യമായാണ് ചന്ദ്രനില്‍ നിന്നുള്ള വസ്തുക്കള്‍ ഭൂമിയിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യത്തിന് ഒരു രാജ്യം തീരുമാനിക്കുന്നത്. ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്ന ചൈനയുടെ ആദ്യ ദൗത്യമാണിത്. ഏതാണ്ട് രണ്ട് കിലോഗ്രാം വസ്തുക്കളാണ് ദൗത്യത്തിന്‍റെ ഭാഗമായി ഭൂമിയിലേക്കെത്തിക്കുക. ദൗത്യം വിജയിച്ചാല്‍ അമേരിക്കക്കും യുഎസ്എസ്ആറിനും ശേഷം ചന്ദ്രനില്‍ നിന്നും വസ്തുക്കള്‍ ഭൂമിയിലെത്തിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറും. ചൈനീസ് ചാന്ദ്ര ദേവതയുടെ പേരാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്നത്.
2003ല്‍ മനുഷ്യനെ ബഹിരാകാശത്തെത്തിച്ചതിന് ശേഷം ചൈനയുടെ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ദൗത്യമായാണ് ചാങ്ഇ5. ഭാവിയില്‍ ചൊവ്വാ ദൗത്യത്തിനും ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്തേക്കുള്ള മറ്റൊരു ദൗത്യത്തിനും ചൈനക്ക് പദ്ധതിയുണ്ട്. ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്തെ റേഡിയേഷന്‍ അളക്കുകയെന്ന തന്ത്രപ്രധാനമായ ലക്ഷ്യമാണ് ഈ ചൈനീസ് ദൗത്യത്തിന്. ഭാവിയില്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാന്‍ ശ്രമിക്കുന്ന ഏത് രാജ്യത്തിനും ഈ വിവരങ്ങള്‍ നിര്‍ണായകമാണ്. നാസയുമായും രാജ്യാന്തര ബഹിരാകാശ നിലയവുമായും ചൈനയെ സഹകരിപ്പിക്കാന്‍ അമേരിക്ക തയാറായിട്ടില്ല. നിയമം മൂലമുള്ള ഈ നിയന്ത്രണങ്ങളെ മറികടക്കാൻ സ്വന്തമായി ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഏഷ്യയില്‍ ജപ്പാനും ഇന്ത്യയുമാണ് ബഹിരാകാശ രംഗത്തെ ചൈനയുടെ പ്രധാന വെല്ലുവിളി.