ഹോങ്കോങ്: ഹോങ്കോങ്ങിലെ അട്ടിമറി, വിഘടനവാദ പ്രവർത്തനങ്ങൾ തടയാൻ അധികാരികളെ അനുവദിക്കുന്ന വിവാദപരമായ ദേശീയ സുരക്ഷാ നിയമത്തിന് ചൈന അംഗീകാരം നൽകി. ചൈന ദേശീയ അസംബ്ലി സ്ഥിരം സമിതി ഏകകണ്‌ഠേനെയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. വിഘടനവാദത്തെയും ഭീകരവാദത്തെയും തടയാനാണ് നിയമനിര്‍മാണമെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ ഹോങ്കോങിന്‍റെ പരമാധികാരം ഇല്ലാതാക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിക്കുന്നു. നിയമത്തിന്‍റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഹോങ്കോങിൽ പിടുമുറിക്കി ചൈന; ഹോങ്കോങ് സുരക്ഷാനിയമം പാസാക്കി
ചൈന ദേശീയ അസംബ്ലി സ്ഥിരം സമിതി ഏകകണ്‌ഠേനെയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്
ഹോങ്കോങ്ങില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങള്‍, പ്രത്യേകിച്ച് യുവാക്കൾ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത സാഹചര്യത്തിൽ പുതിയ ദേശസുരക്ഷാ നിയമത്തിനു രൂപം കൊടുക്കാൻ ചൈന തീരുമാനിക്കുകയായിരുന്നു. ഹോങ്കോങ്ങിലെ സ്ഥിതിഗതികൾ ഇനിയും നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിന്‍റെ മറ്റു ചില ഭാഗങ്ങളിലും സമാനമായ കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടാൻ ഇടയാക്കുമെന്ന് ചൈന ഭയപ്പെടുന്നു.
ഒന്നര നൂറ്റാണ്ടുകാലം ബ്രിട്ടന്‍റെ കോളനിയായിരുന്ന ഹോങ്കോങ്. 1997ലാണ് ചൈനയ്ക്കു തിരിച്ചുകിട്ടിയത്. വീണ്ടും ചൈനയുടെ ഭാഗമായെങ്കിലും കഴിഞ്ഞ രണ്ടു ദശകങ്ങളായി അവിടെയുള്ളത് ചൈനയുടേതിൽ നിന്നു വ്യത്യസ്‌തമായ രാഷ്ട്രീയ സമ്പ്രദായമാണ്.