ബെയ്ജിങ്: ജമ്മുകശ്മീർ വിഷയത്തിൽ നിലപാട് മയപ്പെടുത്തി ചൈന. ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈനീസ് വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. രണ്ടു ദിവസത്തെ ചൈനാ സന്ദർശനത്തിനായി പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബെയ്ജിങ്ങിൽ എത്തിയതിനിടെയാണ് ചൈനയുടെ നിലപാട് മാറ്റം. ഇമ്രാൻ ഖാൻ നാളെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്തും.
കശ്മീർ വിഷയം; നിലപാട് മയപ്പെടുത്തി ചൈന - ജമ്മുകശ്മീർ
പാക്കിസ്ഥാനു പുറമേ ചൈനയും കശ്മീർ വിഷയം ഐക്യരാഷ്ട്ര പൊതുസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ഇക്കാര്യം മാനിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.
കശ്മീർ വിഷയം; നിലപാട് മയപ്പെടുത്തി ചൈന
നേരത്തെ പാക്കിസ്ഥാനു പുറമേ ചൈനയും കശ്മീർ വിഷയം ഐക്യരാഷ്ട്ര പൊതുസഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ കശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും മാനിക്കണമെന്നുമാണ് ഇന്ത്യ ഇതിനു മറുപടി നൽകിയത്.
അനൗദ്യോഗിക സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് വെള്ളിയാഴ്ച ഇന്ത്യയിലെത്താൻ ഇരിക്കവെയാണ് ചൈനയുടെ നിലപാട് മാറ്റമെന്നതും ശ്രദ്ധേയമായ കാര്യമാണ്.