ബെയ്ജിംഗ്: ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിലേയ്ക്ക് മൂന്ന് സഞ്ചാരികളെ അയച്ചു. യുഗുവാൻ വിക്ഷേപണ സെന്‍ററിൽ നിന്നാണ് മൂന്ന് സഞ്ചാരികളുമായി റോക്കറ്റ് പറന്നുയർന്നത്. ഭൂമിയിൽ നിന്ന് 380 കിലോമീറ്റർ ഉയരമുള്ള ബഹിരാകാശ നിലയത്തിലെ മൊഡ്യൂളിൽ മൂന്നു മാസത്തോളം ചെലവഴിക്കാനാണ് പദ്ധതി.
ബഹിരാകാശ ഗവേഷകരായ നീ ഹൈഷെങ്, ലിയു ബോമിങ്, താങ് ഹോങ്ബോ എന്നിവരാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. അഞ്ചു വർഷത്തിനിടെ ഇതാദ്യമായാണ് ചൈന സഞ്ചാരികളെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുന്നത്.