ചൈനയില്‍ സുരക്ഷാ മാസ്‌കുകള്‍ക്ക് ക്ഷാമം
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സംരക്ഷണ സ്യൂട്ടുകളും ശ്വസന മാസ്കുകളും അമിതമായി ഉപയോഗിക്കുന്നതിനെതിരെ ചൈനീസ് ആരോഗ്യസംഘം മുന്നറിയിപ്പ് നൽകി
ബീജിങ്: സുരക്ഷാ മാസ്‌കിന് ക്ഷാമം നേരിടുന്നുണ്ടെന്ന് ചൈനീസ് ആരോഗ്യ വിഭാഗം അധികൃതര്‍. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് മിഷനാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. സുരക്ഷാ മാസ്‌കുകള്‍ക്ക് പുറമേ സുരക്ഷാ ഉപകരണങ്ങളും ആരോഗ്യ ജീവനക്കാര്‍ക്കുള്ള സ്യൂട്ടുകൾ, ഗോഗിളുകൾ എന്നിവയ്ക്കും കടുത്ത ക്ഷാമം രാജ്യം നേരിടുന്നുണ്ടെന്നും ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സംരക്ഷണ സ്യൂട്ടുകളും ശ്വസന മാസ്കുകളും അമിതമായി ഉപയോഗിക്കുന്നതിനെതിരെയും ചൈനീസ് ആരോഗ്യസംഘം മുന്നറിയിപ്പ് നൽകി. കൂടുതലായി ഉപയോഗിക്കുന്നത് വിഭവങ്ങള്‍ പാഴാക്കുന്നതിന് തുല്യമാണെന്നും അണുബാധ വർദ്ധിപ്പിക്കുമെന്നും ആരോഗ്യ സംഘം അറിയിച്ചു. കമ്മിഷൻ റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ ഇന്നുവരെ 813 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.