ബെയ്‌ജിങ്: കൊവിഡ് മഹാമാരി നാശം വിതച്ച ചൈനയില്‍ മരണം സംഭവിച്ചവര്‍ക്ക് ആദരവുമായി ചൈനീസ് ജനത. പ്രാദേശിക സമയം ഇന്ന് രാവിലെ 10 മണിക്ക് മൂന്ന് മിനുട്ട് നേരം മൗനം പാലിച്ചാണ് ചൈനീസ് ജനത കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചത്.
കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരവുമായി ചൈനീസ് ജനത - കൊവിഡ് 19
പ്രാദേശിക സമയം ഇന്ന് രാവിലെ 10 മണിക്ക് മൂന്ന് മിനുട്ട് നേരം മൗനം പാലിച്ചാണ് ചൈനയിലെ ജനങ്ങള്‍ കൊവിഡ് മൂലം ജീവഹാനി സംഭവിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചത്.
![കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരവുമായി ചൈനീസ് ജനത China goes mum to mourn COVID-19 victims China China COVID-19 COVID-19 കൊവിഡ് മൂലം മരിച്ചവര്‍ക്ക് ആദരവുമായി ചൈനീസ് ജനത കൊവിഡ് 19 ചൈന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6654283-1053-6654283-1585975890948.jpg)
കൊവിഡ് മൂലം മരിച്ചവര്‍ക്ക് ആദരവുമായി ചൈനീസ് ജനത
പ്രസിഡന്‍റ് ഷീ ജിന്‍പിങും മറ്റ് പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ദേശീയ പതാകയുടെ മുന്നില്‍ വെള്ള പൂക്കളുമായാണ് ആളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൈനയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.