ബെയ്ജിങ്: യുഎസ് ചാര വിമാനം സൈന്യത്തിന്‍റെ നോ-ഫ്ലൈ വ്യോമാതിർത്തിയിലേക്ക് നുഴഞ്ഞുകയറിയെന്നാരോപിച്ച് ചൈന ദക്ഷിണ ചൈനാക്കടലില്‍ മിസൈലാക്രണം നടത്തി. അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ചൈന ബുധനാഴ്ച ദക്ഷിണ ചൈനാക്കടലിലേക്ക് വിമാന-കാരിയർ കൊലയാളി ഉൾപ്പെടെ രണ്ട് മിസൈലുകൾ പ്രയോഗിച്ചതായി ചൈനീസ് മിലിട്ടറിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച, ചൈനീസ് സൈനിക അഭ്യാസത്തിനിടെ യുഎസ് വ്യോമസേനയുടെ ആർസി -135 എസ് രഹസ്യാന്വേഷണ വിമാനം ദക്ഷിണ ചൈനാ കടലിനു കുറുകെ പറന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. ദക്ഷിണ ചൈനാക്കടലിൽ വർദ്ധിച്ചുവരുന്ന യുഎസ് യുദ്ധവിമാനങ്ങളും സൈനിക കപ്പലുകളും വരുത്തിയേക്കാവുന്ന അപകടസാധ്യതകളോടുള്ള ചൈനയുടെ പ്രതികരണമാണിതെന്നും അധികൃതര്‍ പറയുന്നു.
ദക്ഷിണ ചൈനാക്കടലില്‍ ചൈനയുടെ മിസൈലാക്രമണം - Chinese military
യുഎസ് ചാര വിമാനം സൈന്യത്തിന്‍റെ നോ-ഫ്ലൈ വ്യോമാതിർത്തിയിലേക്ക് നുഴഞ്ഞുകയറിയെന്നാരോപിച്ചാണ് ചൈന മിസൈലുകള്‍ പ്രയോഗിച്ചത്.
മിസൈലുകളിലൊന്നായ ഡി.എഫ് -26 ബി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ കിൻഹായിയിൽ നിന്ന് വിക്ഷേപിച്ചതായും മറ്റൊന്ന് ഡി.എഫ് -21 ഡി കിഴക്ക് സെജിയാങ് പ്രവിശ്യയിൽ നിന്ന് ഉതിര്‍ത്തതായും സൗത്ത് ചൈനീസ് വൃത്തങ്ങള്‍ പറയുന്നു. ദക്ഷിണ ചൈനാക്കടലിൽ ബീജിംഗിന്‍റെ സൈനിക നിർമാണത്തിന് ഉത്തരവാദികളായ ചൈനീസ് ഉദ്യോഗസ്ഥർക്ക് മേൽ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. വിവിധതരം തർക്കവിഷയങ്ങളിൽ നവംബറിലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചൈനയ്‌ക്കെതിരായ യുഎസ് സമ്മർദ പ്രചാരണത്തിലെ ഏറ്റവും പുതിയ ഉപായമാണിത്.