ടോക്കിയോ: ജപ്പാനിൽ തുടർച്ചയായി നാലാം ദിവസവും റെക്കോഡ് പൊസിറ്റീവ് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 2,508 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം കൂടുതലായ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിൽ കൊവിഡ് മരണനിരക്ക് കുറവായിരുന്നെങ്കിലും നിലവിലെ സാഹചര്യം കൊവിഡ് മരണങ്ങൾ കൂട്ടുമോ എന്ന ആശങ്കയിലാണ് നിലവിൽ ആരോഗ്യ മന്ത്രാലയം.
അവധിക്കാല യാത്രകൾക്കിടയിൽ ജപ്പാനിൽ റെക്കോഡ് കൊവിഡ് രോഗികള്‍ - അന്താരാഷ്ട്ര കൊവിഡ് കണക്ക്
വിനോദ സഞ്ചാര മേഖലയ്ക്ക് പുതുജീവൻ നൽകാൻ സർക്കാർ കൊണ്ടുവന്ന ഗോട്ടോ പദ്ധതി കാരണമാണ് രാജ്യത്തെ കൊവിഡ് വ്യാപനം കൂടിയതെന്നാണ് പ്രതിപക്ഷവും പൊതുജനങ്ങളും പറയുന്നത്.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന വിനോദ സഞ്ചാരത്തെ പ്രോൽസാഹിപ്പിക്കുന്ന 'ഗോട്ടോ' പദ്ധതികാരണമാണ് ജപ്പാനിൽ നിലവിൽ രോഗവ്യാപനം വർധിച്ചതെന്നാണ് പ്രതിപക്ഷവും പൊതുജനങ്ങളും അവകാശപ്പെടുന്നത്. ഇത് പിൻവലിക്കുന്നതിൽ സർക്കാർ മന്ദഗതിയിലാണെന്ന് ആരോപിച്ച് പ്രതിപക്ഷ നിയമസഭാംഗങ്ങളും പൊതുജനങ്ങളും രംഗത്തെത്തിയിട്ടുമുണ്ട്.
പ്രധാനമന്ത്രി യോഷിഹിഡെ സുഗ കഴിഞ്ഞ ദിവസം ഗോട്ടോ പദ്ധതി ഉപേക്ഷിച്ചുവെങ്കിലും ജപ്പാനിലെ മൂന്ന് ദിവസത്തെ താങ്ക്സ്‌ഗിവിംഗ് വാരാന്ത്യത്തിനുവേണ്ടി നിരവധി ആളുകൾ ഇതിനകം തന്നെ യാത്രാ റിസർവേഷനുകൾ നടത്തിയിരുന്നു. ഇതിനെതുടർന്ന് വിമാനത്താവളങ്ങളും റെസ്റ്റോറന്‍റുകളും നിറഞ്ഞ്കവിയുകയും ചെയ്‌തു. പകർച്ചവ്യാധികൾക്കിടയിൽ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യമെങ്കിൽ, ടിക്കറ്റ് റദ്ദാക്കലുകൾക്ക് പണം നൽകാമെന്ന് സർക്കാർ വാഗ്‌ദാനം ചെയ്‌തിരിക്കണം, അല്ലെങ്കിൽ പകരം പിസിആർ പരിശോധന ത്വരിതപ്പെടുത്തണമെന്നതാണ് പൊതു അഭിപ്രായം.